Holy Qurbanaവിശുദ്ധ കുർബാനQurbana book in Malayalam
കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.
സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം
കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം (3)
സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും (3)
— അല്ലെങ്കിൽ —
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
സമൂഹം: ആമ്മേൻ.
കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സമൂഹം: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സാദാ
പാവനമായി വിളങ്ങുന്നു.
മാനവ വാനവ വൃന്ദങ്ങൾ
ഉദ്ഘോഷിക്കൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.
സ്വർഗ്ഗത്തെന്നതു പോലുലകിൽ
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാം ആഹാരം
ഞങ്ങൾക്കിന്നരുളീടണമേ.
ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാധ്യതയും
അങ്ങ് കനിഞ്ഞു പൊറുക്കേണമേ.
ഞങ്ങൾ പരീക്ഷയിൽ ഒരുനാളും
ഉൾപ്പെടുവാനിടയാകരുതേ
ദുഷ്ടാരൂപിയിൽ നിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.
എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.
— അല്ലെങ്കിൽ —
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ
(ഞായറാഴച്ചകളിലും സാധാരണത്തിരുനാളുകളിലും)
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കുവേണ്ടി അങ്ങയുടെ പ്രിയ പുത്രൻ കാരുണ്യപൂർവം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനു ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ. സകലത്തെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ
(കർത്താവിന്റെ തിരുനാളുകളിലും പ്രധാനതിരുനാളുകളിലും)
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ തിരുനാമത്തിൽ ഉറച്ച് വിശ്വസിക്കുകയും ആ വിശ്വാസം പരമാർത്ഥയോടെ ഏറ്റുപറയുകയും ചെയ്യുന്ന ഞങ്ങളെ അങ്ങ് ശക്തരാകണമേ. ആത്മശരീരങ്ങളെ പവിത്രീകരിക്കുന്ന ഈ പരിഹാരരഹസ്യങ്ങൾ ഞങ്ങൾ വിശുദ്ധിയോടെ പരികർമ്മം ചെയ്യട്ടെ. നിർമല ഹൃദയത്തോടും വിശുദ്ധ വിചാരങ്ങളോടും കൂടെ ഞങ്ങൾ അങ്ങേയ്ക്ക് പുരോഹിതശുശ്രൂഷ ചെയ്യുകയും അങ്ങ് കനിഞ്ഞു നൽകിയ രക്ഷയെ പ്രതി നിരന്തരം അങ്ങയെ സ്തുതിക്കുകയും ചെയ്യട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
സങ്കീർത്തനങ്ങൾ
കാർമ്മി: കർത്താവേ മമ രാജാവേ
പാടും നിൻ പുകൾ എന്നും ഞാൻ
സകലേശാ നിൻ തിരുനാമം
വാഴ്ത്തിടും ഞാൻ അനവരതം
സമൂഹം: കർത്താവേ നിൻ സ്തുതി പാടും
അനുദിനമങ്ങയെ വാഴ്ത്തും ഞാൻ
നാഥൻ മഹിമ നിറഞ്ഞവനും
പാരം സ്തുത്യനും എന്നെന്നും
എന്നാത്മാവേ പാടുക നീ
കർത്താവിൻ സ്തുതി ഗീതങ്ങൾ
ജീവിതകാലം മുഴുവൻ ഞാൻ
നാഥനു ഗീതികൾ പാടീടും
ഞാനീ മണ്ണിൽ കഴിവോളം
ദൈവസ്തുതികൾ പാടീടും
അരചനിലോ നാരനൊരുവനിലോ
ശരണം തേടാൻ തുണിയരുതേ
നല്ലതുമുചിതവുമല്ലോ നാം
പാടുക ദൈവ സ്തുതിഗീതം
വാഴ്ത്താമവനുടെ തിരുനാമം
ദൈവം നിത്യം സ്തുത്യർഹൻ
ചിതറിയൊരിസ്രേൽ ജനതതിയെ
നാഥാൻ വീണ്ടും ചേർക്കുന്നു
പണിയുന്നോര്ശ്ലേം നാഗരിയവൻ
കരുണാവാരിധിയവനല്ലോ
ജനരാശികളുടെ മദ്ധ്യേ ഞാൻ
നിൻസ്തുതിഗീതം പാടീടും
വളരെ ജനത്തിന് മുൻപിൽ ഞാൻ
നിൻ സ്തുതി പാടി വണങ്ങീടും
താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
— അല്ലെങ്കിൽ —
കാർമ്മി: ആരു വസിക്കും നാഥാ, നിൻ
കൂടാരത്തിൽ ചിരകാലം?
നിന്നുടെ പാവന ഗിരി തന്നിൽ
വിശ്രമമാർക്കു ലഭിച്ചിടും
സമൂഹം: പാവന ചിന്തകളോടെ നിൻ
ബലിപീഠത്തിനടുത്തണയാൻ
കർത്താവേ, നിൻ സന്നിധിയിൽ
നിൽക്കാൻ നീ തുണയേകണമേ.
കറകൂടാതെ വസിപ്പവനും
ചെയ്തിയിൽ നീതി നിറഞ്ഞവനും
നാവിൽ ചതിയില്ലാത്തവനും
ഹൃത്തിൽ സത്യമുറച്ചവനും
സ്നേഹിതനെതിരായണുപോലും
തിന്മ വരുത്താതുള്ളവനും
കൈക്കൂലിക്ക് വഴങ്ങാതെ
നന്മയിൽ നിലനിൽക്കുന്നവനും
കോപിപ്പിക്കും വൈരികളെ
വിഗണിച്ചീടും മാനവനും
ദൈവാരാധകരേവരെയും
മാനിച്ചീടും സോദരനും.
നിർദോഷിക്കെതിരാകാതെ
പലിശയതൊന്നും തേടാതെ
ധാർമികനായി വസിപ്പവനും
വാഗ്ദാനം പാലിപ്പവനും.
ജീവിതവീഥിയിലിവരെല്ലാം
നീതിയെഴുന്നവരാണെന്നും
ഇളകിപ്പോകില്ലൊരുനാളും
വിജയം നേടി വിരാജിക്കും.
ജനമേ, ജനതകളേ, നിങ്ങൾ
നാഥനെ വാഴ്ത്തിപ്പാടിടുവിൻ
കർത്താവെന്നും നിലനിൽക്കും
അവനുടെ കൃപയോ ശാശ്വതമാം.
താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
നിഖിലം നിർമ്മലമാക്കീടും
പരിപാവനനാം സർവ്വേശാ
പാവനമാം നിൻ ബലിപീഠം
എത്ര മനോജ്ഞം മഹനീയം
— അല്ലെങ്കിൽ —
കാർമ്മി: കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
സമൂഹം: പരിശുദ്ധമായ ചിന്തകളോടെ നിന്റെ ബലിപീഠത്തിനു മുന്‍പാകെ നിൽക്കുവാൻ കർത്താവേ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
കാറകൂടാതെ ജീവിക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും.
ഹൃദയത്തിൽ സത്യമുള്ളവനും നാവുകൊണ്ട് വഞ്ചിക്കാത്തവനും.
സഹോദരനോട് തിന്മ ചെയ്യാത്തവനും അയൽക്കാരനെതിരായ പ്രേരണക്കു വഴങ്ങാത്തവനും.
ദുഷ്ട്ടനോട് കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും.
സത്യപ്രതിജ്ഞ ലംഖിക്കാത്തവനും അന്യായപലിശ വാങ്ങാത്തവനും.
നിർദോഷിക്കെതിരായി കൈക്കൂലി വാങ്ങാത്തവനും; ഇങ്ങനെ ജീവിക്കുന്നവൻ നീതിമാനാകുന്നു; അവൻ ഒരിക്കലും ഇളകുകയില്ല.
ജനപദങ്ങളെ കർത്താവിനെ സ്തുതിക്കുവിൻ
ഭൂവാസികളെ കർത്താവിനെ പുകഴ്ത്തുവിൻ
അവിടുത്തെ സ്നേഹം അനന്തമാകുന്നു;
തന്റെ വാഗ്ദാനം അവിടുന്ന് പൂർത്തിയാക്കുന്നു.
പതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേക്കും, ആമ്മേൻ
പരിശുദ്ധമായ ചിന്തകളോടെ നിന്റെ ബലിപീഠത്തിനു മുന്‍പാകെ നിൽക്കുവാൻ കർത്താവേ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
കാർമ്മി: എല്ലാറ്റിനെയും വിശുദ്ധീകരിക്കുന്ന ദൈവവമേ
നിന്റെ ബലിപീഠം എത്ര മഹനീയവും മനോഹരവുമാകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിൻറെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കാനും മഹത്വപ്പെടുത്താനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങ് എല്ലാറ്റിൻറെയും സൃഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേൻ
ഗായകർ:
സമൂഹം: സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നത അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ഗായകർ:
സമൂഹം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; ആദിമുതൽ എന്നേക്കും, ആമ്മേൻ.
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാണ് സകലത്തെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
ഗായകർ:
സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.
വചനവേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.
ഗായകർ:
സമൂഹം: ആദിമുതൽ എന്നേക്കും, ആമ്മേൻ.
പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
പഴയനിയമ വായനകൾ
ഒന്നാം വായന
ശുശ്രൂഷി: സഹോദരരേ നിങ്ങൾ ഇരുന്ന് ശ്രദ്ധയോടെ കേൾക്കുവിൻ. …പുസ്തകത്തിൽ നിന്നുള്ള വായന
(വായനകൾ)
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.
— അല്ലെങ്കിൽ —
കാർമ്മി: തൻറെ പ്രബോധനത്താൽ നമ്മെ ജ്ഞാനികളാക്കുന്ന സകലത്തിന്റെയും നാഥനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടുത്തെ കൃപ നിന്നിലും + നിന്നെ കേൾക്കുന്നവരിലും നിരന്തരം വർഷിക്കപ്പെടട്ടെ.
വായന കഴിയുമ്പോൾ
സമൂഹം: ദൈവമായ കർത്താവിനു സ്തുതി
രണ്ടാം വായന
ശുശ്രൂഷി: സഹോദരരേ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ.
… പുസ്തകത്തിൽ നിന്നുള്ള വായന
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.
— അല്ലെങ്കിൽ —
കാർമ്മി: തൻറെ പ്രബോധനത്താൽ നമ്മെ ജ്ഞാനികളാക്കുന്ന സകലത്തിന്റെയും നാഥനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടുത്തെ കൃപ നിന്നിലും + നിന്നെ കേൾക്കുന്നവരിലും നിരന്തരം വർഷിക്കപ്പെടട്ടെ.
വായന കഴിയുമ്പോൾ
സമൂഹം: ദൈവമായ കർത്താവിനു സ്തുത.
ശുശ്രൂഷി: പ്രകീർത്തനം / ശൂറായ ആലപിക്കാനായി നിങ്ങൾ എഴുന്നേൽക്കുവി.
കാർമ്മി: അംബരമനവരതം
ദൈവമഹത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ദിവസത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.
ശുശ്രൂഷി: തൻ കരവിരുതല്ലോ
വാനവിതാനങ്ങൾ
ഉദ്ഘോഷിക്കുന്നു.
സമൂഹം: ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ദിവസത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.
കാർമ്മി: നിത്യ പിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ
സമൂഹം: ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ദിവസത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.
ശുശ്രൂഷി: ആദിയിലെപ്പോലെ
ഇപ്പോഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.
സമൂഹം: ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ജനത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.
ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ലേഖനം
ശുശ്രൂഷി: സഹോദരരേ…… ശ്ലീഹാ എഴുതിയ ലേഖനം
(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു)
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ.
(വായനകൾ)
(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
ഹല്ലേലൂയ്യാ ഗീതം
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു
രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ
ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ
താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതി ഉയരട്ടെ
ആദി മുതൽക്കെ ഇന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
സുവിശേഷ വായന
ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മികൻ: സമാധാനം നിങ്ങളോടുകൂടെ
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ
കാർമ്മികൻ: വിശുദ്ധ മത്തായി / മർക്കോസ് / ലൂക്കാ / യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
(വായനകൾ)
(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
കാറോസൂസ
ശുശ്രൂഷി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ നിന്ന് കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കാം.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: കാരുണ്യവാനായ പിതാവേ ആശ്വാസദായകനായ ദൈവമേ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: ഞങ്ങളുടെ സംരക്ഷകനും പരിപാലകനും സകലത്തെയും ദാതാവുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: സമസ്ത ലോകത്തിന്റെയും സകല സഭകളുടെയും സമാധാനത്തിനും ഐക്യത്തിനും നിലനിൽപ്പിനും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: ഞങ്ങളുടെ രാജ്യത്തിനും മറ്റെല്ലാ രാജ്യങ്ങൾക്കും അവയിൽ വസിക്കുന്ന വിശ്വാസികൾക്കും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: അനുകൂലമായ കാലാവസ്ഥക്കും സമൃദ്ധമായ വിളവകൾക്കും സുഭിക്ഷമായ വത്സരത്തിനും ലോകം മുഴുവന്റെയും ഐശ്വര്യത്തിനും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാര്‍ ……. (പേര്) പാപ്പായുടെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാര്‍ ……. (പേര്) മെത്രാന്റെയും അവരുടെ സഹ ശുശ്രൂഷകരുടെയും ക്ഷേമത്തിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: അനുഗ്രഹസമ്പന്നനും കരുണാവാരിധിയുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .
സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: കർത്താവേ ബലവാനായ ദൈവമേ അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കണമേ. അങ്ങയുടെ കൃപയും അനുഗ്രഹവും അങ്ങ് കാരുണ്യാതിരേകത്താൽ തെരഞ്ഞെടുത്ത അമ്മയുടെ അജഗണമായ ജനം മുഴുവന്റെയും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.
കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, അങ്ങയുടെ അഭിഷിക്തൻ കഠിനമായ പീഡകൾ അനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാസഭ അമ്മയുടേതാകുന്നു. ദൈവ സ്വഭാവത്തിൽ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പുവഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിന് പരിശുദ്ധമായ സഭാ ശരീരത്തിലെ സവിശേഷ അംഗങ്ങളാകാൻ നിസാരരും ബലഹീനരുമായ ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യമാക്കി. കർത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കുകയും അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയുംമേൽ ഉണ്ടാകുമാറാകട്ടെ.
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ
ദിവ്യരഹസ്യഗീതം
സമൂഹം: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.
മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ
സമൂഹം: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.
മിശിഹാ കർത്താവിൻ…
(എല്ലാ ദിവസത്തേക്കുമുള്ളത്)
കാർമ്മി: താതനുമതുപോലാത്മജനും
ദിവ്യ റൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയെയും
മാർ യൗസേപ്പിനെയും
സാദരമോർത്തീടാം
പാവനമീ ബലിയിൽ.
സമൂഹം: ആദിയിലേപ്പോൽ എന്നെന്നേക്കും
ആമ്മേനാമ്മേൻ.
സുതനുടെ പ്രേഷിതരേ,
ഏകജ സ്നേഹിതരേ,
ശാന്തിലഭിച്ചിടുവാൻ
നിങ്ങൾ പ്രാർത്ഥിപ്പിൻ.
കാർമ്മി: സർവ്വരുമൊന്നായി പാടീടട്ടെ
ആമ്മേനാമ്മേൻ.
മാർ തോമായെയും
നിണസാക്ഷികളെയും
സത്ക്കർമ്മികളെയും
ബലിയിതിലോർത്തീടാം.
സമൂഹം: നമ്മുടെകൂടെ ബാലവാനാം
കർത്താവെന്നെന്നേയ്ക്കും
രാജാവാം ദൈവം
നമ്മോടൊത്തെന്നും
യാക്കോബിൻ ദൈവം
നമ്മുടെ തുണയെന്നും.
കാർമ്മി: ചെറിയവരെല്ലാം വലിയവരോടൊപ്പം
കാത്തു വസിക്കുന്നു.
മൃതരെല്ലാരും നിൻ
മഹിതോത്ഥാനത്തിൽ
ശരണം തേടുന്നു
ഉത്ഥിതരായിടുവാൻ
സമൂഹം: തിരുസന്നിധിയിൽ ഹൃദയഗതങ്ങൾ
ചൊരിയുവിനെന്നേക്കും
നോമ്പും പ്രാർത്ഥനയും
പശ്ചാത്താപവുമായ്
ത്രിത്വത്തെ മോദാൽ
നിത്യം വാഴ്ത്തിടാം
(അല്ലെങ്കിൽ)
കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതനെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.
കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിനെ ദൈവം നമ്മുടെ സഹായിയും.
കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.
സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.
വിശ്വാസപ്രമാണം
കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.
കാർമ്മി: സകലത്തെയും നാഥനായ ദൈവം തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ ശക്തനാക്കട്ടെ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതനും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.
കാർമ്മി: കർത്താവേ ആശീർവദിക്കണമേ.
(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )
എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാക്കുവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
സമൂഹം: സകലത്തെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.
കാർമ്മി: കർത്താവായ ദൈവമേ അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. (തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു) ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
ശുശ്രൂഷി: സഹോദരരേ, മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.
(എല്ലാവരും സമാധാനം നൽകുന്നു)
ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.
സമൂഹം: ആമ്മേൻ.
കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ
കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.
സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.
(അല്ലെങ്കിൽ)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിനെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ.
സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.
സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.
ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേൻമാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പിക്കുന്നു.
കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.
സമൂഹം: ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.
മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന
കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.
(അല്ലെങ്കിൽ)
കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ആഘോഷിക്കുകയും ചെയ്യുന്നു.
സമൂഹം: ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.
കാർമ്മി: കർത്താവായ ദൈവമേ ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത് (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.
(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)
കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ഞങ്ങൾ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.
കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവേ ശക്തനായ ദൈവമേ സാർവത്രിക സഭയുടെ പിതാവും തലവനുമായ മാർ ഫ്രാൻസിസ് പാപ്പയ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാ അധ്യക്ഷനായ മാർ (പേര് ) മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാർ (പേര്) മെത്രാനും പുരോഹിതന്മാർ, മ്ശംശാനാമാർ – സമർപ്പിതർ അല്മായ പ്രേക്ഷിതർ – ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ ഈ കുർബാന സ്വീകരിക്കണമേ
കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും അങ്ങയുടെ കാരുണ്യത്തെ പ്രത്യാശ പൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉദ്ധാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.
നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.
(തുടരുന്നു)
കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.
(ബലിപീഠം ചുംബിക്കുന്നു)
കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അമ്മയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയതോന്നണമേ.
സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.
(അല്ലെങ്കിൽ)
കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.
സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.
കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.
(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)
കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.
സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.
ഗായകർ: നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ.
ക്രോവേ, സ്രാപ്പേമാർ
ഉന്നത ദൂതന്മാർ
ബലിപീഠത്തിങ്കൽ
ആദരവോടെ നിൽക്കുന്നു ;
ഭയഭക്തിയൊടെ നോക്കുന്നു;
പാപകടങ്ങൾ പോക്കിടുവാൻ
കർത്താവിൻ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചീടുന്നു.
ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.
സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.
(അല്ലെങ്കിൽ)
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.
സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.
അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.
നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.
അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.
സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധ രോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.
കാർമ്മി: കർത്താവായ ദൈവമേ കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങൾ അയോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, പ്രഭാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.
സമൂഹം: ആമ്മേൻ
കാർമ്മി: സമാധാനം നിങ്ങളോടുകൂടെ. +
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.
സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.
ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.
സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.
കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.
സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.
ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.
കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.
കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിയും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ എന്നേക്കും. ആമ്മേൻ.
സമൂഹം: ഞങ്ങളുടെ കർത്താവായ ഈശോയെ, പീഡാസഹനം വഴി മരണത്തെ കീഴടക്കിയ ആരാധ്യനായ രാജാവേ, സ്വർഗരാജ്യത്തിൽ ഞങ്ങൾക്ക് നവജീവൻ വാഗ്ദാനംചെയ്ത ദൈവപുത്രാ, എല്ലാ ഉപദ്രവങ്ങളും ഞങ്ങളിൽനിന്ന് അകറ്റേണമേ. ഞങ്ങളുടെ ദേശത്ത് സമാധാനവും കൃപയും വർദ്ധിപ്പിക്കണമേ. നീ മഹത്വത്തോടെ പ്രത്യക്ഷപ്പെടുന്ന ദിവസം നിന്റെ സന്നിധിയിൽ ഞങ്ങൾ ജീവൻ കണ്ടെത്തട്ടെ. നിൻറെ അഭീഷ്ടം അനുസരിച്ച് ഞങ്ങൾ നിന്നെ എതിരേൽക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ വശത്തിനു നൽകിയ കൃപയെക്കുറിച്ചു ഓശാന പാടിയ ഞങ്ങൾ നിൻറെ നാമത്തെ സ്തുതിക്കട്ടെ. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളോട് കാണിച്ച കാരുണ്യം വലുതാകുന്നു. മർത്യരായ ഞങ്ങളിൽ നിൻറെ സ്നേഹം ഉദയം ചെയ്തു. നീ ഞങ്ങളുടെ പാപങ്ങൾ കനിവോടെ ഉന്മൂലനം ചെയ്തു. നിന്റെ ദാനത്തെക്കുറിച്ച് നിനക്ക് സ്തുതി. കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ, ഉന്നതങ്ങളിൽ നിന്നുള്ള ഈ ദാനം വാഴ്ത്തപ്പെട്ടതാകട്ടേ. ദൈവമായ നിനക്ക് കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ നിന്റെ കരുണയാൽ ഞങ്ങളെല്ലാവരും യോഗ്യരാകട്ടെ. നാഥനായ നിന്നെ എല്ലാ സമയവും ഞങ്ങൾ പ്രകീർത്തിക്കുകയും ചെയ്യട്ടെ. ആമ്മേൻ.
(സാധാരണ ദിവസങ്ങളിൽ)
സമൂഹം: ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്ക് കാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിന്റെ ശരീരരക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ നിന്നെ എതിരേൽക്കാനും സ്വർഗീയ ഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.
ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.
സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ മഹനീയനാമത്തിന് സ്തുതിയും ആരാധനയും കൃതജ്ഞതയും സമർപ്പിക്കുക എല്ലാ നാഴികകളിലും യോഗ്യവും എല്ലാ കാലങ്ങളിലും യുക്തവും ആകുന്നു. അങ്ങയുടെ ജീവദായകവും ദൈവീകവുമായ വചനങ്ങളുടെ മാധുര്യം ആസ്വദിക്കാനും മാലാഖമാരോടുകൂടെ തിരുനാമത്തെ സ്തുതിക്കാനും അങ്ങയുടെ ദിനമായ ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളാനും മഹോന്നതനായ ദൈവമേ, അങ്ങേക്ക് സ്തുതിയുടെയും കൃതജ്ഞതയുടെയും കീർത്തനങ്ങൾ ഇടവിടാതെ ആലപിക്കാനും ബലഹീനരായ ഞങ്ങളെ അങ്ങ് കാരുണ്യപൂർവ്വം യോഗ്യരാക്കി. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: സകലത്തെയും പവിത്രീകരിക്കുന്ന തന്റെ അമൂല്യമായ ശരീരരക്തങ്ങൾ സ്വീകരിക്കാൻ നമ്മുടെ കർത്താവും ദൈവവും രാജാവും രക്ഷകനും ജീവദാതാവുമായ മിശിഹാ കൃപാപൂർവ്വം നമ്മെ യോഗ്യരാക്കി. വിചാരങ്ങളും വചനങ്ങളും പ്രവർത്തികളും വഴി തന്നെ പ്രസാദിപ്പിക്കാൻ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. കർത്താവേ ഞങ്ങൾ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ ഈ അച്ചാരം, നിന്റെ കാരുണ്യാതിരേകത്താൽ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിലുള്ള വലിയ പ്രത്യാശക്കും നിന്റെ സന്നിധിയിൽ പ്രീതിജനകമായവിധം വർത്തിച്ച എല്ലാവരോടുമൊന്നിച്ചു സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേൻ.
സമാപനാശീർവാദം
(ഞായറാഴച്ചകളിലും തിരുനാളുകളിലും)
കാർമ്മി: കർത്താവാം മിശിഹാവഴിയായ്
ദിവ്യാത്മാവിൻ ദാനങ്ങൾ
സ്നേഹപിതാവാം സകലേശൻ
വിരവൊടു നമ്മിൽ വർഷിച്ചു
സ്വർലോകത്തിൻ മഹിമയ്ക്കായ്
ദൈവം നമ്മെ വിളിച്ചല്ലോ
അക്ഷയസൗഭാഗമാർന്നീടാൻ
ദൈവം നമ്മെ നയിച്ചല്ലോ
എന്റെ ശരീരം ഭക്ഷിക്കും
എൻ രക്തം പാനം ചെയ്യും
മാനവനെന്നിൽ നിവസിക്കും
അവനിൽ ഞാനും നിശ്ചയമായ്.
വിധിയിൽ വീഴാതവനെ ഞാൻ
അന്തിമദിവസമുയർപ്പിക്കും
നിത്യയുസ്സവനേകും ഞാൻ
ഏവം നാഥനരുൾ ചെയ്തു.
അരുളിയപോലിന്നീ ബലിയിൽ
പങ്കാളികളാം അഖിലർക്കും
ദൈവം കനിവാർന്നരുളട്ടെ
ദിവ്യാനുഗ്രഹമെന്നെന്നും.
നമ്മുടെ ജീവിതപാതകളിൽ
ആവശ്യകമാം ദാനങ്ങൾ
നല്കിയനുഗ്രഹമരുളട്ടെ
ദൈവം കരുണയോടെന്നെന്നും.
ജീവൻ നൽകും ദൈവികമാം
ശുദ്ധിയെഴുന്ന രഹസ്യങ്ങൾ
കൈക്കൊണ്ടവരാം അഖിലരിലും
ദൈവം വരനിര ചൊരിയട്ടെ
കുരിശടയാളം വഴിയായ് നാം
സംരക്ഷിതരായ് തീരട്ടേ
മുദ്രിതരായി ഭവിക്കട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: പിതാവായ ദൈവം, നമ്മുടെ കർത്താവീശോമിശിഹാ വഴി എല്ലാ ആധ്യാത്മിക ദാനങ്ങളും നൽകി നമ്മെ അനുഗ്രഹിച്ചു. നമ്മുടെ കർത്താവ് തൻറെ രാജ്യത്തിലേക്ക് നമ്മെ ക്ഷണിക്കുകയും അക്ഷയവും അനശ്വരവുമായ സൗഭാഗ്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്തു. അവിടുന്ന് തന്റെ ജീവദായകമായ സുവിശേഷം വഴി ശിഷ്യഗണത്തോട് ഇപ്രകാരം അരുൾ ചെയ്തു: “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. അവനു ശിക്ഷാവിധി ഉണ്ടാകുകയില്ല. പ്രത്യുത, അവൻ മരണത്തിൽ നിന്ന് നിത്യായുസിലേക്കു പ്രവേശിക്കും.” ഈ കുർബാനയിൽ പങ്കുകൊണ്ട നമ്മുടെ സമൂഹത്തെ തൻറെ വാഗ്ദാനമനുസരിച്ച് മിശിഹാ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളിൽ പങ്കുകൊണ്ട് സന്തുഷ്ടരായ നമ്മെ അവിടുന്ന് മഹത്വമണിയിക്കട്ടെ. കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരാകട്ടെ. രഹസ്യവും പരസ്യവുമായ എല്ലാ വിപത്തുകളിലും നിന്ന് സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
(സാധാരണ ദിവസങ്ങളിൽ)
കാർമ്മി: ജീവൻ നൽകും ദൈവികമാം
പരിപാവനമീ ബലി വഴിയായ്
നാഥനു സ്തുതിയും ബഹുമതിയും
നമ്മൾ കാഴ്ചയാണച്ചല്ലോ.
പ്രീതി കലർന്നു യുഗാന്ത്യത്തിൽ
സ്വർഗ്ഗീയോർശ്ലം നഗരത്തിൽ
മാലാഖാമാരൊത്തു വലം
ഭാഗം നമ്മൾക്കരുളട്ടെ.
നമ്മിൽ ലോകം മുഴുവനിലും
സഭയിലുമവൾ തൻ തനയരിയിലും
നാഥൻ വരനിര ചൊരിയട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ വഴി നമ്മുടെ കർത്താവീശോമിശിഹായെ നാം ശുശ്രൂഷിക്കുകയും സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്തു. തന്റെ രാജ്യത്തിൻറെ മഹത്വത്തിനും പരിശുദ്ധ മാലാഖമാരോടോന്നിച്ചുള്ള നിത്യാനന്ദത്തിനും തിരുസന്നിധിയിലുള്ള സംപ്രീതിക്കും സ്വർഗ്ഗീയ ഓർശ്ലേമിൽ തന്റെ വലതുഭാഗത്തുള്ള സ്ഥാനത്തിനും അവിടുന്ന് നമ്മെ യോഗ്യരാക്കട്ടെ. നമ്മുടെയും ലോകം മുഴുവന്റെയും തിരുസഭയുടെയും അവളുടെ സന്താനങ്ങളുടെയും മേൽ അവിടുന്ന് അവിടുന്ന് കൃപയും അനുഗ്രഹവും വർഷിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: തന്റെ ശരീരത്തിൽ നമ്മുടെ കടങ്ങൾ പൊറുക്കുകയും രക്തത്താൽ നമ്മുടെ പാപങ്ങളുടെ കറ മായ്ച്ചുകളയുകയും ചെയ്ത നമ്മുടെ കർത്താവ് സഭയിൽ വാഴ്ത്തപ്പെട്ടവനാകട്ടെ. ദൈവത്തിന്റെ അനുഗ്രഹീത ജനമേ, കർത്താവിന്റെ മേച്ചിൽ സ്ഥലത്തെ അജഗണമേ, നിങ്ങളുടെ മേൽ അവിടുന്ന് കൃപാവരം ചൊരിയട്ടെ. അവിടുന്ന് തന്റെ കാരുണ്യവും അനുഗ്രഹവും നിങ്ങളിൽ വർഷിക്കട്ടെ. അവിടുത്തെ പരിപാലനയുടെ വലംകൈ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
വിടവാങ്ങൽ പ്രാർത്ഥന
കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.
**************************************************************
Open PDFHoly Qurbana (Ordinary Days)വി. കുർബാന – സാധാരണ ദിവസങ്ങളിൽSyro-Malabar rite · ordinary days
കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.
സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
സമൂഹം: ആമ്മേൻ.
കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ സമ്പൂജ്യമായ നാമത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
കാർമ്മി: കർത്താവേ മമ രാജാവേ
പാടും നിൻ പുകൾ എന്നും ഞാൻ
സകലേശാ നിൻ തിരുനാമം
വാഴ്ത്തിടും ഞാൻ അനവരതം
സമൂഹം: കർത്താവേ നിൻ സ്തുതി പാടും
അനുദിനമങ്ങയെ വാഴ്ത്തും ഞാൻ
നാഥൻ മഹിമ നിറഞ്ഞവനും
പാരം സ്തുത്യനും എന്നെന്നും
എന്നാത്മാവേ പാടുക നീ
കർത്താവിൻ സ്തുതി ഗീതങ്ങൾ
ജീവിതകാലം മുഴുവൻ ഞാൻ
നാഥനു ഗീതികൾ പാടീടും
ഞാനീ മണ്ണിൽ കഴിവോളം
ദൈവസ്തുതികൾ പാടീടും
അരചനിലോ നാരനൊരുവനിലോ
ശരണം തേടാൻ തുണിയരുതേ
നല്ലതുമുചിതവുമല്ലോ നാം
പാടുക ദൈവ സ്തുതിഗീതം
വാഴ്ത്താമവനുടെ തിരുനാമം
ദൈവം നിത്യം സ്തുത്യർഹൻ
ചിതറിയൊരിസ്രേൽ ജനതതിയെ
നാഥാൻ വീണ്ടും ചേർക്കുന്നു
പണിയുന്നോര്ശ്ലേം നാഗരിയവൻ
കരുണാവാരിധിയവനല്ലോ
ജനരാശികളുടെ മദ്ധ്യേ ഞാൻ
നിൻസ്തുതിഗീതം പാടീടും
വളരെ ജനത്തിന് മുൻപിൽ ഞാൻ
നിൻ സ്തുതി പാടി വണങ്ങീടും
താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
— അല്ലെങ്കിൽ —
കാർമ്മി: കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
സമൂഹം: പരിശുദ്ധമായ ചിന്തകളോടെ നിന്റെ ബലിപീഠത്തിനു മുന്‍പാകെ നിൽക്കുവാൻ കർത്താവേ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
കാറകൂടാതെ ജീവിക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും.
ഹൃദയത്തിൽ സത്യമുള്ളവനും നാവുകൊണ്ട് വഞ്ചിക്കാത്തവനും.
സഹോദരനോട് തിന്മ ചെയ്യാത്തവനും അയൽക്കാരനെതിരായ പ്രേരണക്കു വഴങ്ങാത്തവനും.
ദുഷ്ടനോട് കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും.
സത്യപ്രതിജ്ഞ ലംഘിക്കാത്തവനും അന്യായപലിശ വാങ്ങാത്തവനും.
നിർദോഷിക്കെതിരായി കൈക്കൂലി വാങ്ങാത്തവനും; ഇങ്ങനെ ജീവിക്കുന്നവൻ നീതിമാനാകുന്നു; അവൻ ഒരിക്കലും ഇളകുകയില്ല.
ജനപദങ്ങളെ കർത്താവിനെ സ്തുതിക്കുവിൻ
ഭൂവാസികളെ കർത്താവിനെ പുകഴ്ത്തുവിൻ
അവിടുത്തെ സ്നേഹം അനന്തമാകുന്നു;
തന്റെ വാഗ്ദാനം അവിടുന്ന് പൂർത്തിയാക്കുന്നു.
പതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേക്കും, ആമ്മേൻ
പരിശുദ്ധമായ ചിന്തകളോടെ നിന്റെ ബലിപീഠത്തിനു മുന്‍പാകെ നിൽക്കുവാൻ കർത്താവേ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
കാർമ്മി: എല്ലാറ്റിനെയും വിശുദ്ധീകരിക്കുന്ന ദൈവവമേ
നിന്റെ ബലിപീഠം എത്ര മഹനീയവും മനോഹരവുമാകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ അങ്ങ് നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്ക് കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങ് സകലത്തെയും നാഥനും സൃഷ്ടാവും ആകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
കാർമ്മികൻ / സമൂഹം:
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
— അല്ലെങ്കിൽ —
കാർമ്മികൻ:
സമൂഹം: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ഈശോമിശിഹായെ നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ആകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു; സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ
— അല്ലെങ്കിൽ —
ശുശ്രൂഷി: നമ്മുക്ക് സ്വരമുയർത്തി സജീവനായ ദൈവത്തെ പ്രകീർത്തിക്കാം.
സമൂഹം: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ലേഖനം
ശുശ്രൂഷി: സഹോദരരേ…… ശ്ലീഹാ എഴുതിയ ലേഖനം
(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു)
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ.
(വായനകൾ)
(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
ഹല്ലേലൂയ്യാ ഗീതം
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു.
രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ.
ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ.
താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിന്നും സ്തുതിയുയരട്ടെ.
ആദി മുതൽക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
സുവിശേഷ വായന
ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മികൻ: സമാധാനം നിങ്ങളോടുകൂടെ
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ
കാർമ്മികൻ: വിശുദ്ധ മത്തായി / മർക്കോസ് / ലൂക്കാ / യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
(വായനകൾ)
(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
കാറോസൂസ
ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും ശ്രദ്ധയോടും കൂടെ നിന്ന്, കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കാം.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: കാരുണ്യവാനായ പിതാവേ ആശ്വാസദായകനായ ദൈവമേ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: ഞങ്ങളുടെ സംരക്ഷകനും പരിപാലകനും സകലത്തെയും ദാതാവുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: സമസ്ത ലോകത്തിന്റെയും സകല സഭകളുടെയും സമാധാനത്തിനും ഐക്യത്തിനും നിലനിൽപ്പിനും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: ഞങ്ങളുടെ രാജ്യത്തിനും മറ്റെല്ലാ രാജ്യങ്ങൾക്കും അവയിൽ വസിക്കുന്ന വിശ്വാസികൾക്കും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: അനുകൂലമായ കാലാവസ്ഥക്കും സമൃദ്ധമായ വിളവകൾക്കും സുഭിക്ഷമായ വത്സരത്തിനും ലോകം മുഴുവന്റെയും ഐശ്വര്യത്തിനും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ ……… (പേര്) പാപ്പായുടെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ …….. (പേര്) മെത്രാപ്പോലീത്തായുടെയും, ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ …….. (പേര്) മെത്രാപ്പോലീത്തയുടെയും, ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാർ …….. (പേര്) മെത്രാന്റെയും അവരുടെ സഹ ശുശ്രൂഷകരുടെയും ക്ഷേമത്തിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: അനുഗ്രഹസമ്പന്നനും കരുണാവാരിധിയുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .
സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: കർത്താവേ, ബലവാനായ ദൈവമേ അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കണമേ. അങ്ങയുടെ കൃപയും അനുഗ്രഹവും അങ്ങ് കാരുണ്യാതിരേകത്താൽ തെരഞ്ഞെടുത്ത അങ്ങയുടെ അജഗണമായ ജനം മുഴുവന്റെയും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണനിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുന്‍പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെല്ലാവരെയും ദയാപൂർവം യോഗ്യരാക്കണമേ.
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ
ദിവ്യരഹസ്യഗീതം
സമൂഹം: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.
മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ
സമൂഹം: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.
മിശിഹാ കർത്താവിൻ…
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതനെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.
കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിനെ ദൈവം നമ്മുടെ സഹായിയും.
കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.
സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.
വിശ്വാസപ്രമാണം
കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നേള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം, തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ ശക്തനാക്കട്ടെ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതനും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.
കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.
(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )
എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
സമൂഹം: സകലത്തിന്റെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. (തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു) ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
ശുശ്രൂഷി: സഹോദരരേ, മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.
(എല്ലാവരും സമാധാനം നൽകുന്നു)
ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.
സമൂഹം: ആമ്മേൻ.
കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ
കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.
സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.
(അല്ലെങ്കിൽ)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.) ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ.
സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.
സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.
ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേൻമാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പിക്കുന്നു.
കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.
സമൂഹം: ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.
മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന
കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.
(അല്ലെങ്കിൽ)
കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു.
സമൂഹം: ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.
കാർമ്മി: കർത്താവായ ദൈവമേ ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത് (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.
(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)
കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.
കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവേ ശക്തനായ ദൈവമേ, സാർവത്രിക സഭയുടെ പിതാവും തലവനുമായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ ……… (പേര്) പാപ്പാക്കും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ …….. (പേര്) മെത്രാപ്പോലീത്താക്കും, ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ …….. (പേര്) മെത്രാപ്പോലീത്തക്കും, ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാർ …….. (പേര്) മെത്രാനും, പുരോഹിതന്മാർ, മ്ശംശാനാമാർ – സമർപ്പിതർ അല്മായ പ്രേക്ഷിതർ – ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദകരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും അങ്ങയുടെ കാരുണ്യത്തെ പ്രത്യാശ പൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ; സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.
നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.
(തുടരുന്നു)
കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.
(ബലിപീഠം ചുംബിക്കുന്നു)
കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അങ്ങയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയ തോന്നണമേ.
സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.
(അല്ലെങ്കിൽ)
കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ, അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.
സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും, ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.
കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.
(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)
കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.
സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.
ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.
സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.
(അല്ലെങ്കിൽ)
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.
സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.
അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.
നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.
അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.
സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധരോടുമൊന്നിച്ച് സ്തുതിക്കാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.
കാർമ്മി: കർത്താവായ ദൈവമേ കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപരിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.
സമൂഹം: ആമ്മേൻ
കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.
സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.
ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.
സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.
കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.
സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.
ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.
കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.
(വിശുദ്ധ കുർബാന സ്വീകരണം കഴിയുമ്പോൾ)
കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിയും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ എന്നേക്കും. ആമ്മേൻ.
സമൂഹം: ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്ക് കാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിന്റെ ശരീരരക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ നിന്നെ എതിരേൽക്കാനും സ്വർഗീയ ഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.
ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.
സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ കടങ്ങളുടെ മോചനത്തിനായി അങ്ങ് കാരുണ്യപൂർവം ഞങ്ങൾക്ക് നൽകി. ഈ ദാനത്തെക്കുറിച്ച് അങ്ങയുടെ മഹനീയ ത്രിത്വത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ ഞങ്ങൾ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ കുർബാന വഴി നീ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കുകയും അപരാധങ്ങൾ ക്ഷമിക്കുകയും ചെയ്തു. ഉന്നതങ്ങളിൽ നിന്നുള്ള ആരാധ്യനായ ഈ ദാനം വാഴ്ത്തപ്പെട്ടതാകട്ടെ. സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ.
സമാപനാശീർവാദം
കാർമ്മി: സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ വഴി നമ്മുടെ കർത്താവീശോമിശിഹായെ നാം ശുശ്രൂഷിക്കുകയും സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്തു. തന്റെ രാജ്യത്തിൻറെ മഹത്വത്തിനും പരിശുദ്ധ മാലാഖമാരോടോന്നിച്ചുള്ള നിത്യാനന്ദത്തിനും തിരുസന്നിധിയിലുള്ള സംപ്രീതിക്കും സ്വർഗ്ഗീയ ഓർശ്ലേമിൽ തന്റെ വലതുഭാഗത്തുള്ള സ്ഥാനത്തിനും അവിടുന്ന് നമ്മെ യോഗ്യരാക്കട്ടെ. നമ്മുടെയും ലോകം മുഴുവന്റെയും തിരുസഭയുടെയും അവളുടെ സന്താനങ്ങളുടെയും മേൽ അവിടുന്ന് അവിടുന്ന് കൃപയും അനുഗ്രഹവും വർഷിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: തന്റെ ശരീരത്തിൽ നമ്മുടെ കടങ്ങൾ പൊറുക്കുകയും രക്തത്താൽ നമ്മുടെ പാപങ്ങളുടെ കറ മായ്ച്ചുകളയുകയും ചെയ്ത നമ്മുടെ കർത്താവ് സഭയിൽ വാഴ്ത്തപ്പെട്ടവനാകട്ടെ. ദൈവത്തിന്റെ അനുഗ്രഹീത ജനമേ, കർത്താവിന്റെ മേച്ചിൽ സ്ഥലത്തെ അജഗണമേ, നിങ്ങളുടെ മേൽ അവിടുന്ന് കൃപാവരം ചൊരിയട്ടെ. അവിടുന്ന് തന്റെ കാരുണ്യവും അനുഗ്രഹവും നിങ്ങളിൽ വർഷിക്കട്ടെ. അവിടുത്തെ പരിപാലനയുടെ വലംകൈ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: ജീവൻ നൽകും ദൈവികമാം
പരിപാവനമീ ബലി വഴിയായ്
നാഥനു സ്തുതിയും ബഹുമതിയും
നമ്മൾ കാഴ്ചയാണച്ചല്ലോ.
പ്രീതി കലർന്നു യുഗാന്ത്യത്തിൽ
സ്വർഗ്ഗീയോർശ്ലം നഗരത്തിൽ
മാലാഖാമാരൊത്തു വലം
ഭാഗം നമ്മൾക്കരുളട്ടെ.
നമ്മിൽ ലോകം മുഴുവനിലും
സഭയിലുമവൾ തൻ തനയരിയിലും
നാഥൻ വരനിര ചൊരിയട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.
സമൂഹം: ആമ്മേൻ
വിടവാങ്ങൽ പ്രാർത്ഥന
കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.
Prayers for Confessionകുമ്പസാരത്തിനുള്ള ജപംBefore and after confession
നല്ല കുമ്പസാരത്തിന് ആവശ്യമായ 5 കാര്യങ്ങൾ
ഒന്നാം പടി — ചെയ്ത പാപങ്ങളെ ഓർക്കുക
രണ്ടാം പടി — പാപങ്ങളെക്കുറിച്ച് മനസ്തപിക്കുക
മൂന്നാം പടി — മേലിൽ പാപം ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യുക
നാലാം പടി — വൈദികനോട് പാപങ്ങൾ ഏറ്റുപറയുക
അഞ്ചാം പടി — വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം ചെയ്യുക
കുമ്പസാരത്തിനുള്ള ജപം (The Confiteor)
സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും ഞാൻ ഏറ്റുപറയുന്നു.
വിചാരത്താലും വാക്കാലും പ്രവർത്തിയാലും ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി: എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.
ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും, നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.
കുമ്പസാരക്കൂട്ടിൽ ചൊല്ലേണ്ട ക്രമം
കുമ്പസാരിക്കുന്നയാൾ: ✠ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമ്മേൻ. പിതാവേ, എന്നെ ആശീർവദിക്കണമേ, ഞാൻ പാപിയാണ്. എന്റെ കഴിഞ്ഞ കുമ്പസാരം [... സമയം/മാസം ...] മുൻപായിരുന്നു. അതിനു ശേഷം ചെയ്ത പാപങ്ങൾ ഇവയാണ്...
*(താൻ ചെയ്ത എല്ലാ പാപങ്ങളും മറച്ചുവെക്കാതെ വൈദികനോട് വ്യക്തമായി ഏറ്റുപറയുന്നു. പാപങ്ങൾ പറഞ്ഞു കഴിഞ്ഞ ശേഷം താഴെ പറയുന്ന വിധം ഉപസംഹരിക്കുക)*
കുമ്പസാരിക്കുന്നയാൾ: ഓർമ്മവരാത്ത മറ്റെല്ലാ തെറ്റുകളെയുമോർത്ത് ദൈവത്തോട് ഞാൻ മനസ്തപിക്കുന്നു. എനിക്ക് പ്രായശ്ചിത്തവും പാപമോചനവും തരണമേ.
മനസ്താപപ്രകരണം (Act of Contrition)
എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തുപോയതിനാൽ പൂർണ്ണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാൽ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അർഹനായി/അർഹയായിത്തീർന്നതിനാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്യുകയില്ലെന്നും ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. ആമ്മേൻ.
കുമ്പസാരത്തിനു ശേഷമുള്ള കൃതജ്ഞതാ പ്രാർത്ഥന
കാരുണ്യവാനായ കർത്താവേ, എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ അങ്ങയുടെ കൃപയിലേക്ക് വീണ്ടും സ്വീകരിച്ചതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സഹായത്തോടെ ഇനിമേൽ പാപവഴികളിൽ വീഴാതെ വിശുദ്ധിയോടെ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. നൽകപ്പെട്ട പ്രായശ്ചിത്തം ഭക്തിയോടും ശ്രദ്ധയോടുംകൂടെ നിർവ്വഹിക്കുവാൻ എനിക്ക് കൃപ തരണമേ. ആമ്മേൻ.
Open PDFPrayers for Confession (English)In English
Five steps for a good confession
Step 1 — Examine your conscience: remember the sins you have committed
Step 2 — Be sorry for your sins
Step 3 — Firmly resolve not to sin again
Step 4 — Confess your sins to the priest
Step 5 — Do the penance the priest gives you
The Confiteor
I confess to Almighty God, to blessed Mary ever Virgin, to blessed Michael the Archangel, to blessed John the Baptist, to the holy Apostles Peter, Paul and Thomas, to all the Saints, and to you, Father, that I have sinned exceedingly in thought, word, deed and omission: through my fault, through my fault, through my most grievous fault.
Therefore I beseech blessed Mary ever Virgin, blessed Michael the Archangel, blessed John the Baptist, the holy Apostles Peter, Paul and Thomas, all the Saints, and you, Father, to pray to the Lord our God for me. Amen.
In the confessional
Penitent: ✠ In the name of the Father, and of the Son, and of the Holy Spirit. Amen. Bless me, Father, for I have sinned. My last confession was [... weeks / months ...] ago. These are my sins...
(Confess all your sins clearly to the priest, without hiding any. When you have finished, conclude as follows.)
Penitent: For these and all the sins I cannot remember, I am sorry before God. Please give me penance and absolution.
Act of Contrition
O my God, because you are so good and worthy to be loved above all things, I am heartily sorry for having sinned against you, and I detest all my sins. I love you. I am sorry because by my sins I have defiled my soul, lost heaven and deserved hell. With the help of your grace, I firmly resolve to avoid the occasions of sin and never to sin again. I would rather die than commit any sin. Amen.
Thanksgiving after confession
Merciful Lord, I praise you for forgiving my sins and receiving me back into your grace. With your help, bless me to live in holiness and never again fall into the ways of sin. Give me the grace to fulfil the penance given to me with devotion and care. Amen.
Holy Rosaryപരിശുദ്ധ ദൈവമാതാവിന്റെ ജപമാല
അമ്പത്തിമൂന്നുമണി ജപം
പ്രാരംഭ പ്രാർത്ഥന
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ!
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
1 സ്വർഗ.
പിതാവായ ദൈവത്തിൻ്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവ വിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.
പുത്രനായ ദൈവത്തിൻ്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.
1 ത്രിത്വസ്തുതി.
(ഓരോ ദശകത്തിനും ശേഷം ചൊല്ലേണ്ട പ്രാർത്ഥന)
ഓ എൻ്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ചും അങ്ങയെ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ്ക്ക് ആനയിക്കേണമേ.
സന്തോഷകരമായ ദൈവരഹസ്യങ്ങൾ
(തിങ്കൾ, ശനി ദിവസങ്ങളിൽ )
ഒന്നാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ചു, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ് ഏലീശാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്ന് കണ്ട് മൂന്ന് മാസം വരെ അവൾക്കു ശ്രുശ്രുഷ ചെയ്തു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ്, തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലം ആയപ്പോൾ ബെത്ലെഹം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ചു ഒരു തൊഴുകൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ്, തൻ്റെ ശുദ്ധീകരണത്തിൻ്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവെച്ചു ശിമയോൻ എന്ന മഹാത്മാവിൻ്റെ കൈകളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ്, തൻ്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
ദുഃഖകരമായ ദൈവരഹസ്യങ്ങൾ
(ചൊവ്വ, വെള്ളി)
ഒന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർഥിച്ചിരിക്കുമ്പോൾ ചോരവിയർത്തു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിൻ്റെ വീട്ടിൽ വച്ച് ചമ്മട്ടികളാൽ അടിക്കപെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹായെ യൂദൻമാർ മുൾമുടി ധരിപ്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം തനിക്ക് അധികം അപമാനവും വ്യാകുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിൻ്റെ മുൻപാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മഹിമയുടെ ദൈവരഹസ്യങ്ങൾ
(ബുധൻ, ഞായർ)
ഒന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിൻ്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടുകൂടെ ഉയർത്തെഴുന്നള്ളി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഉയിർപ്പിൻ്റെ ശേഷം നാല്പതാം നാൾ അദ്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തൻ്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ട് നിൽക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിൻ്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ ഉയർത്തെഴുന്നള്ളി കുറേ കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽ നിന്ന് മാലാഖമാരാൽ സ്വർഗ്ഗത്തിലേയ്ക്ക് കരേറ്റപെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ് പരലോകത്തിൽ കരേറിയ ഉടനെ തൻ്റെ ദിവ്യകുമാരനാൽ സ്വർഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപെട്ടുവെന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
പ്രകാശത്തിൻ്റെ ദൈവരഹസ്യങ്ങൾ
(വ്യാഴം)
ഒന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ ജോർദ്ദാൻ നദിയിൽ വച്ച് യോഹന്നാനിൽ നിന്ന് മാമ്മോദിസാ സ്വീകരിച്ചു എന്ന് ധ്യാനിക്കുക .
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ കാനായിലെ കല്യാണവിരുന്നിൽ വച്ച് വെള്ളം വീഞ്ഞാക്കി, തൻ്റെ അത്ഭുതപ്രവർത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യ ജീവിതകാലത്തു പാപങ്ങൾ ക്ഷമിക്കുകയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെ പറ്റി ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ വച്ച് രുപാന്തരപെടുകയും, അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിൻ്റെ അന്ത്യത്തിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് നമ്മോടുള്ള സ്നേഹം പ്രകടമാക്കി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
ജപമാല സമർപ്പണം
മുഖ്യദൂതനായിരിക്കുന്ന വിശുദ്ധ മിഖായേലേ, ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർ തോമായെ, ഞങ്ങൾ ഏറ്റം പാപികൾ ആയിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായി ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ച വെപ്പാൻ നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു…
മാതാവിന്റെ ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ- കർത്താവേ…
മിശിഹായേ, അനുഗ്രഹിക്കണമേ – മിശിഹായേ…
കർത്താവേ, അനുഗ്രഹിക്കണമേ – കർത്താവേ…
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ മിശിഹായേ…
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ – മിശിഹായേ…
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധത്രിത്വമേ
പരിശുദ്ധ മറിയമേ (ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ)
ദൈവത്തിന്റെ പരിശുദ്ധ ജനനി
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ
മിശിഹായുടെ മാതാവേ
ദൈവവരപ്രസാദത്തിന്റെ മാതാവേ
ഏറ്റം നിര്‍മ്മലയായ മാതാവേ
അത്യന്ത വിരക്തയായ മാതാവേ
കളങ്കമറ്റ കന്യകയായ മാതാവേ
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
അത്ഭുതത്തിനു വിഷയമായ മാതാവേ
സദുപദേശത്തിന്റെ മാതാവേ
സൃഷ്ടാവിന്റെ മാതാവേ
രക്ഷകന്റെ മാതാവേ
ഏറ്റം വിവേകമതിയായ കന്യകേ
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ
സ്തുതിക്കു യോഗ്യയായ കന്യകേ
മഹാവല്ലഭയായ കന്യകേ
കനിവുള്ള കന്യകേ
ഏറ്റവും വിശ്വസ്തയായ കന്യകേ
നീതിയുടെ ദർപ്പണമേ
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ
ആത്മജ്ഞാന പൂരിത പാത്രമേ
ബഹുമാനത്തിന്റെ പാത്രമേ
അദ്ഭുതകരമായ ഭക്തിയുടെ പാത്രമേ
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ
ദാവീദിന്റെ കോട്ടയെ
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയെ
സ്വർണാലയമേ
വാഗ്ദാനത്തിന്റെ പേടകമേ
സ്വർഗ്ഗത്തിന്റെ വാതിലെ
ഉഷ:കാല നക്ഷത്രമേ
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ
പീഡിതരുടേ ആശ്വാസമേ
ക്രിസ്ത്യാനികളുടെ സഹായമേ
മാലാഖമാരുടെ രാജ്ഞി
പൂർവപിതാക്കന്മാരുടെ രാജ്ഞി
ദീർഘദർശികളുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
വന്ദകൻമാരുടെ രാജ്ഞി
കന്യകകളുടെ രാജ്ഞി
സകലവിശുദ്ധരുടെയും രാജ്ഞി
അമലോത്ഭവയായ രാജ്ഞി
സ്വര്ഗാരോപിതയായ രാജ്ഞി
പരിശുദ്ധജപമാലയുടെ രാജ്ഞി
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്റെ രാജ്ഞി
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്കേണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ
സര്‍വ്വേശ്വരന്റെ പുണ്യപൂര്‍ണ്ണമായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ, സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…
സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ് പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍
പരിശുദ്ധ രാജ്ഞി…
പരിശുദ്ധ രാജ്ഞി, കരുണയുള്ള മാതാവേ സ്വസ്തി. ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി. ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങികരഞ്ഞു, അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ച് തരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാ മറിയമേ. ആമ്മേൻ
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…
സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
പ്രാർത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപെടുവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍
എത്രയും ദയയുള്ള മാതാവേ…
എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓർക്കേണമേ. കന്യകളുടെ രാജ്ഞിയായ കന്യകയെ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താൽ ധൈര്യപ്പെട്ട് നിന്റെ തൃപാദത്തിങ്കൽ ഞാൻ അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടുകൊള്ളേണമേ. ആമ്മേൻ.
ജപമാലയുടെ 15 വാഗ്ദാനങ്ങൾ
ജപമാല പ്രാർഥന ഭക്തിപൂർവം ചൊല്ലുന്നതുകൊണ്ടുള്ള 15 വാഗ്ദാനങ്ങളെക്കുറിച്ച്, വി. ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ട അവസരത്തിൽ മാതാവ് വെളിപ്പെടുത്തിയിരുന്നു.
ജപമാല ചൊല്ലുന്നവർക്ക് എൻ്റെ പ്രത്യേക സംരക്ഷണവും മഹാകൃപകളും ലഭിക്കും.
കൃപയുടെ ചില അടയാളങ്ങൾ ഞാൻ അവർക്ക് കാണിച്ചുകൊടുക്കും.
ജപമാല, നരകത്തിന് എതിരായ ആയുധമായിരിക്കും. അത് അധർമ്മത്തെ തകർക്കും. പാപസാഹചര്യങ്ങളെ ഇല്ലാതാക്കും. പാഷണ്ഡതകളെ പരാജയപ്പെടുത്തും.
നന്മയും സത്പ്രവർത്തികളും തഴച്ചുവളരും.
ജപമാല ചൊല്ലുമ്പോൾ മനുഷ്യന്റെ അഹങ്കാരം ശമിപ്പിക്കുകയും നിത്യസമ്മാനത്തിനായി ആഗ്രഹിക്കുകയും ചെയ്യും.
ജപമാല ചൊല്ലി മാതാവിനെ ആശ്രയിക്കുന്നവർക്ക് ദൗർഭാഗ്യങ്ങൾ ഉണ്ടാവുകയോ, നശിച്ചുപോവുകയോ ഇല്ല.
കൂദാശകൾ സ്വീകരിക്കാതെ അവർ മരിക്കുകയില്ല. അപ്രതീക്ഷിതമായ മരണം അവരിൽ നിന്ന് അകന്നിരിക്കും.
ജപമാല ഭക്തിപൂർവം ചൊല്ലുന്നവർക്ക് ജീവിതത്തിലും മരണത്തിലും ദൈവകൃപകൾ ലഭിക്കും. മരണനേരത്ത് സ്വർഗത്തിലെ വിശുദ്ധരുടെ സുകൃതങ്ങളുടെ പങ്കും ലഭിക്കും.
ശുദ്ധീകരണസ്ഥലത്തുനിന്ന് അതിവേഗം മോചിപ്പിക്കപ്പെടും.
സ്വർഗത്തിൽ വലിയ മഹത്വം നൽകും.
ജപമാല ചൊല്ലി ആവശ്യപ്പെടുന്നവയെല്ലാം നൽകപ്പെടും.
ജപമാലഭക്തി പ്രചരിപ്പിക്കുന്നവരുടെ ആവശ്യനേരങ്ങളിലെല്ലാം ഞാൻ അവരുടെ സഹായത്തിനെത്തും.
മരണവേളയിൽ സ്വർഗത്തിലെ മധ്യസ്ഥർ അവർക്കായി ഇടപെടും.
ജപമാല ഭക്തിപൂർവം ചൊല്ലുന്ന എന്റെ എല്ലാ മക്കളും എന്റെ പുത്രനായ ഈശോയുടെ സഹോദരങ്ങളും ആയിരിക്കും.
ജപമാല ഭക്തിപൂർവം ചൊല്ലുന്നവർക്ക് അന്ത്യവിധിനാളിൽ പ്രത്യേക പരിഗണന നൽകുമെന്ന് എന്റെ പുത്രൻ എനിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
Open PDFThe Holy Rosary Prayers with Four MysteriesIn English
The Sign of the Cross
In the name of the Father, and of the Son, and of the Holy Spirit. Amen.
The Apostles' Creed
I believe in God, the Father Almighty, Creator of heaven and earth, and in Jesus Christ, His only Son, our Lord, who was conceived by the Holy Spirit, born of the Virgin Mary, suffered under Pontius Pilate, was crucified, died and was buried; He descended into hell; on the third day He rose again from the dead; He ascended into heaven, and is seated at the right hand of God the Father Almighty; from there He will come to judge the living and the dead. I believe in the Holy Spirit, the holy catholic Church, the communion of saints, the forgiveness of sins, the resurrection of the body, and life everlasting. Amen.
The Fundamental Prayers
The Our Father (The Lord’s Prayer)
Our Father, who art in heaven, hallowed be Thy name; Thy kingdom come; Thy will be done on earth as it is in heaven. Give us this day our daily bread; and forgive us our trespasses as we forgive those who trespass against us; and lead us not into temptation, but deliver us from evil. Amen.
The Hail Mary
Hail Mary, full of grace, the Lord is with thee; blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.
Three Beads for the Theological Virtues
• For an increase in Faith: 1 Hail Mary...
• For an increase in Hope: 1 Hail Mary...
• For an increase in Charity: 1 Hail Mary...
The Glory Be
Glory be to the Father, and to the Son, and to the Holy Spirit. As it was in the beginning, is now, and ever shall be, world without end. Amen.
The Fatima Prayer
O my Jesus, forgive us our sins, save us from the fires of hell, lead all souls to Heaven, especially those most in need of Thy mercy.
Decade Sequence (Repeated 5 times per Mystery set)
1. Announce the Mystery and meditate on its virtue • 2. Pray 1 Our Father • 3. Pray 10 Hail Marys • 4. Pray 1 Glory Be
• 5. Pray 1 Fatima Prayer.
The Joyful Mysteries Mondays & Saturdays
1. The Annunciation (Fruit: Humility)
The Archangel Gabriel announces to Mary that she is to become the Mother of God, and she humbly gives her consent: "Behold the handmaid of the Lord."
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
2. The Visitation (Fruit: Love of Neighbor)
Mary visits her cousin Elizabeth who is pregnant with John the Baptist, and Elizabeth exclaims: "Blessed art thou among women."
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
3. The Nativity (Fruit: Poverty of Spirit)
Jesus Christ is born in a humble manger in Bethlehem, while choirs of angels sing glory to God in the highest.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
4. The Presentation (Fruit: Obedience)
Mary and Joseph present the infant Jesus in the Temple of Jerusalem in accordance with the Law of Moses, where Simeon praises God.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
5. The Finding in the Temple (Fruit: Joy in Finding Jesus)
After three agonizing days of searching, Mary and Joseph find the boy Jesus in the Temple sitting among the teachers, listening and asking questions.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
The Luminous Mysteries (Mysteries of Light) Thursdays
1. The Baptism in the Jordan (Fruit: Openness to the Holy Spirit)
Jesus is baptized by John in the Jordan River; the Holy Spirit descends like a dove, and the Father proclaims: "This is my beloved Son."
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
2. The Wedding at Cana (Fruit: To Jesus through Mary)
At Mary's intercession, Jesus performs His first public sign by transforming water into wine at the wedding feast.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
3. The Proclamation of the Kingdom (Fruit: Repentance and Trust)
Jesus proclaims the Kingdom of God and calls all people to conversion, forgiving the sins of all who draw near to Him in faith.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
4. The Transfiguration (Fruit: Desire for Holiness)
Jesus is transfigured before Peter, James, and John on Mount Tabor; His face shines like the sun and His garments become dazzling white.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
5. The Institution of the Eucharist (Fruit: Eucharistic Adoration)
At the Last Supper, Jesus gives us His Body and Blood under the appearances of bread and wine, establishing the Holy Sacrifice of the Mass.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
The Sorrowful Mysteries Tuesdays & Fridays
1. The Agony in the Garden (Fruit: Sorrow for Sin)
In the Garden of Gethsemane, Jesus suffers deep agony for our sins, sweating drops of blood as He prays: "Not My will, but Thine be done."
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
2. The Scourging at the Pillar (Fruit: Purity / Mortification)
By order of Pontius Pilate, Jesus is stripped and mercilessly scourged with whips at the pillar to expiate our sins of the flesh.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
3. The Crowning with Thorns (Fruit: Moral Courage)
Cruel soldiers place a crown of sharp thorns on the sacred head of our Lord and mockingly hail Him as King of the Jews.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
4. The Carrying of the Cross (Fruit: Patience)
Exhausted and beaten, Jesus willingly shoulders the heavy burden of the cross and walks the painful way to Mount Calvary.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
5. The Crucifixion and Death (Fruit: Salvation / Forgiveness)
Nailed to the cross between two thieves, Jesus forgives His executioners, gives us Mary as our Mother, and breathes His last.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
The Glorious Mysteries Wednesdays & Sundays
1. The Resurrection (Fruit: Faith)
On the third day, Jesus rises triumphant from the tomb, overcoming sin and death to offer us the promise of eternal life.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
2. The Ascension (Fruit: Hope)
Forty days after His Resurrection, Jesus ascends into heaven before the eyes of the Apostles to take His seat at the Father's right hand.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
3. The Descent of the Holy Spirit (Fruit: Wisdom & Zeal)
Ten days after the Ascension, the Holy Spirit descends in tongues of fire upon Mary and the Apostles gathered in the Upper Room.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
4. The Assumption of Mary (Fruit: Grace of a Happy Death)
At the close of her earthly life, the Blessed Virgin Mary is taken up body and soul into heavenly glory by Almighty God.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
5. The Coronation of Mary (Fruit: Trust in Mary's Intercession)
Mary is crowned Queen of Heaven and Earth by the Most Holy Trinity, reigning as our advocate and loving Queen Mother.
1 Our Father • 10 Hail Marys • 1 Glory Be • Fatima Prayer
Hail, Holy Queen (Salve Regina)
Hail, Holy Queen, Mother of Mercy, our life, our sweetness, and our hope! To thee do we cry, poor banished children of
Eve; to thee do we send up our sighs, mourning and weeping in this valley of tears. Turn then, most gracious advocate, thine eyes of mercy toward us, and after this our exile, show unto us the blessed fruit of thy womb, Jesus. O clement, O loving, O sweet Virgin Mary.
V. Pray for us, O Holy Mother of God.
R. That we may be made worthy of the promises of Christ.
Concluding Prayer
Let us pray: O God, whose only begotten Son, by His life, death, and resurrection, has purchased for us the rewards of
eternal life, grant, we beseech Thee, that meditating upon these mysteries of the Most Holy Rosary of the Blessed Virgin Mary, we may imitate what they contain and obtain what they promise, through the same Christ our Lord. Amen.
Litany of the Blessed Virgin Mary (Litany of Loreto)
Lord, have mercy on us. Christ, have mercy on us.
Lord, have mercy on us. Christ, hear us.
God the Father of Heaven, have mercy on us.
God the Son, Redeemer of the world, have mercy on us.
God the Holy Spirit, have mercy on us.
Holy Trinity, One God, have mercy on us.
Holy Mary, pray for us.
Holy Mother of God, pray for us.
Holy Virgin of virgins, pray for us.
Mother of Christ, pray for us.
Mother of the Church, pray for us.
Mother of divine grace, pray for us.
Mother most pure, pray for us.
Mother most chaste, pray for us.
Mirror of justice, pray for us.
Seat of wisdom, pray for us.
Cause of our joy, pray for us.
Mystical rose, pray for us.
Tower of David, pray for us.
Ark of the covenant, pray for us.
Gate of Heaven, pray for us.
Morning star, pray for us.
Health of the sick, pray for us.
Refuge of sinners, pray for us.
Comforter of the afflicted, pray for us.
Help of Christians, pray for us.
Queen of Angels, pray for us.
Queen of Patriarchs, pray for us.
Queen of Apostles, pray for us.
Queen conceived without original sin, pray for us.
Queen assumed into Heaven, pray for us.
Queen of the most holy Rosary, pray for us.
Queen of Peace, pray for us.
Lamb of God, who takest away the sins of the world
Spare us, O Lord. Hear us, O Lord. Have mercy on us, O Lord.
The Memorare
Remember, O most gracious Virgin Mary, that never was it known that anyone who fled to thy protection, implored thy help, or sought thy intercession was left unaided. Inspired with this confidence, I fly unto thee, O Virgin of virgins, my Mother. To thee do I come, before thee I stand, sinful and sorrowful. O Mother of the Word Incarnate, despise not my petitions, but in thy mercy hear and answer me. Amen.
Open PDFRosary of the Sacred Heartതിരുഹൃദയ ജപമാല
കുരിശടയാളം: പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ. ആമ്മേൻ.
മിശിഹായുടെ ആത്മാവേ (Anima Christi)
മിശിഹായുടെ ദിവ്യാത്മാവേ, എന്നെ വിശുദ്ധീകരിക്കണമേ.
മിശിഹായുടെ തിരുശരീരമേ, എന്നെ രക്ഷിക്കണമേ.
മിശിഹായുടെ തിരുരക്തമേ, എന്നെ ലഹരി പിടിപ്പിക്കണമേ.
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ, എന്നെ കഴുകണമേ.
മിശിഹായുടെ കഷ്ടാനുഭവമേ, എന്നെ ധൈര്യപ്പെടുത്തണമേ.
നല്ല ഈശോയേ, എൻ്റെ പ്രാർത്ഥന കേൾക്കണമേ.
അങ്ങേ തിരുമുറിവുകളുടെ ഇടയിൽ എന്നെ മറച്ചുകൊള്ളണമേ.
അങ്ങിൽനിന്ന് പിരിഞ്ഞുപോകുവാൻ എന്നെ അനുവദിക്കരുതേ.
ദുഷ്ടശത്രുവിൽനിന്ന് എന്നെ കാത്തുകൊള്ളണമേ.
എൻ്റെ മരണനേരത്തിൽ എന്നെ അങ്ങേ പക്കലേക്ക് വിളിക്കേണമേ.
അങ്ങേ വിശുദ്ധന്മാരോടുകൂടെ നിത്യമായി അങ്ങയെ സ്തുതിക്കുന്നതിന്, അങ്ങേ അടുക്കൽ വരുവാൻ എന്നോട് കല്പിക്കണമേ. ആമ്മേൻ.
The Sacred Heart Beads
(സാധാരണ ജപമാല ഉപയോഗിച്ചാണ് ഈ കൊന്ത ചൊല്ലുന്നത്. ഓരോ ദശകത്തിലും വലിയ മണിയിലും ചെറിയ മണികളിലും താഴെ പറയുന്ന വിധം ചൊല്ലുക)
ഒന്നാം ദശകം: ഈശോയുടെ സ്നേഹം നിറഞ്ഞ ഹൃദയം
വലിയ മണിയിൽ: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എൻ്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്തതാക്കണമേ.
10 ചെറിയ മണികളിൽ: ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എൻ്റെ സ്നേഹമായിരിക്കണമേ.
സമാപനത്തിൽ: മറിയത്തിൻ്റെ മാധുര്യമുള്ള വിമലഹൃദയമേ, എൻ്റെ രക്ഷയായിരിക്കണമേ.
രണ്ടാം ദശകം: മുറിവേറ്റ തിരുഹൃദയം
വലിയ മണിയിൽ: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എൻ്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്തതാക്കണമേ.
10 ചെറിയ മണികളിൽ: ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എൻ്റെ സ്നേഹമായിരിക്കണമേ.
സമാപനത്തിൽ: മറിയത്തിൻ്റെ മാധുര്യമുള്ള വിമലഹൃദയമേ, എൻ്റെ രക്ഷയായിരിക്കണമേ.
മൂന്നാം ദശകം: കാരുണ്യത്തിൻ്റെ ഉറവയായ തിരുഹൃദയം
വലിയ മണിയിൽ: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എൻ്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്തതാക്കണമേ.
10 ചെറിയ മണികളിൽ: ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എൻ്റെ സ്നേഹമായിരിക്കണമേ.
സമാപനത്തിൽ: മറിയത്തിൻ്റെ മാധുര്യമുള്ള വിമലഹൃദയമേ, എൻ്റെ രക്ഷയായിരിക്കണമേ.
നാലാം ദശകം: സമാധാനത്തിൻ്റെ കേന്ദ്രമായ തിരുഹൃദയം
വലിയ മണിയിൽ: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എൻ്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്തതാക്കണമേ.
10 ചെറിയ മണികളിൽ: ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എൻ്റെ സ്നേഹമായിരിക്കണമേ.
സമാപനത്തിൽ: മറിയത്തിൻ്റെ മാധുര്യമുള്ള വിമലഹൃദയമേ, എൻ്റെ രക്ഷയായിരിക്കണമേ.
അഞ്ചാം ദശകം: നിത്യജീവൻ്റെ സ്രോതസ്സായ തിരുഹൃദയം
വലിയ മണിയിൽ: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എൻ്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്തതാക്കണമേ.
10 ചെറിയ മണികളിൽ: ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എൻ്റെ സ്നേഹമായിരിക്കണമേ.
സമാപനത്തിൽ: മറിയത്തിൻ്റെ മാധുര്യമുള്ള വിമലഹൃദയമേ, എൻ്റെ രക്ഷയായിരിക്കണമേ.
സമാപന പ്രാർത്ഥനകൾ (Concluding Invocations)
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, ഞങ്ങളുടെമേൽ അലിവുണ്ടാകണമേ.
അമലോത്ഭവ മറിയത്തിൻ്റെ കറയില്ലാത്ത വിമലഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിൻ്റെ നാഥേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആരാധിക്കപ്പെടുവാനും കൃപ ചെയ്യണമേ.
മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെ മേൽ കൃപയായിരിക്കണമേ (3 പ്രാവശ്യം).
തിരുഹൃദയ സമർപ്പണ പ്രാർത്ഥന (Act of Consecration)
ഓ കാരുണ്യം നിറഞ്ഞ ഈശോയേ, മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷകാ! അങ്ങേ തിരുമുൻപിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ഞങ്ങൾ ഞങ്ങളെത്തന്നെ പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ മനസ്സും ഹൃദയവും ശരീരവും ആത്മാവും അങ്ങേ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവർത്തികളെല്ലാം അങ്ങയുടെ പരിശുദ്ധ ഇഷ്ടത്തിനനുസൃതമായി നിയന്ത്രിക്കേണമേ. പരീക്ഷണങ്ങളിലും സങ്കടങ്ങളിലും ഞങ്ങൾക്ക് അഭയവും ആശ്വാസവും ആയിരിക്കണമേ. ജീവിതകാലം മുഴുവൻ അങ്ങയോടു വിശ്വസ്തത പുലർത്തുവാനും മരണനേരത്ത് അങ്ങേ ശാന്തിയിൽ പ്രവേശിക്കുവാനും ഞങ്ങൾക്ക് കൃപ നൽകണമേ. ആമ്മേൻ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ. ആമ്മേൻ.
Open PDFDivine Mercy Chapletകരുണയുടെ ജപമാല (കരുണ കൊന്ത)Chaplet of the Divine Mercy
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ. ആമ്മേൻ
1 സ്വർഗ്ഗ.,1 നന്മ.
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
സമർപ്പണ പ്രാർത്ഥന
നിത്യപിതാവേ, ഞങ്ങളുടേയും ലോകം മുഴുവൻറെയും പാപങ്ങൾക്ക് പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും , ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.
(1 പ്രാവശ്യം)
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവേ, ഞങ്ങളുടെമേലും ലോകം മുഴുവൻറെ മേലും കരുണയായിരിക്കണമേ
(10 പ്രാവശ്യം)
പരിശുദ്ധനായ ദൈവമേ,
പരിശുദ്ധനായ ബലവാനേ,
പരിശുദ്ധനായ അമർത്യനേ,
ഞങ്ങളുടെമേലും ലോകം മുഴുവൻറെമേലും കരുണയായിരിക്കണമേ.
(3 പ്രാവശ്യം)
About this Prayer
ദൈവകരുണയുടെ ജപമാല, ലോകം മുഴുവൻ്റെയും പാപപരിഹാരത്തിനായി ദൈവപിതാവിന് ഈശോയുടെ പീഡാസഹനം സമർപ്പിക്കുന്ന ഒരു ശക്തമായ പ്രാർത്ഥനയാണ്. 1930-കളിൽ പോളണ്ടുകാരിയായ വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്കയ്ക്ക് ഈശോ നേരിട്ട് വെളിപ്പെടുത്തിയ പ്രാർത്ഥനയാണിത്.
പ്രധാന ലക്ഷ്യങ്ങൾ
ദൈവകരുണയിൽ ആശ്രയിക്കുക: ദൈവത്തിൻ്റെ അനന്തമായ സ്നേഹത്തിലും കരുണയിലും പൂർണ്ണമായി വിശ്വസിക്കാൻ ഈ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു.
കരുണയ്ക്കായി യാചിക്കുക: നമുക്ക് വേണ്ടിയും നമ്മുടെ കുടുംബങ്ങൾക്കും, ലോകത്തിലെ എല്ലാ പാപികൾക്കും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി ദൈവകരുണ യാചിക്കുക എന്നതാണ് ഇതിന്റെ കാതൽ.
എങ്ങനെ പ്രാർത്ഥിക്കാം?
സാധാരണ കൊന്ത (ജപമാല) ഉപയോഗിച്ചാണ് ഇത് ചൊല്ലുന്നത്.
വലിയ മണികളിൽ “നിത്യപിതാവേ, ഞങ്ങളുടേയും ലോകം മുഴുവൻറെയും പാപങ്ങൾക്ക് പരിഹാരമായി…” എന്ന് തുടങ്ങുന്ന പ്രാർത്ഥന ചൊല്ലുന്നു.
ചെറിയ മണികളിൽ “ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവേ, ഞങ്ങളുടെമേലും ലോകം മുഴുവൻറെ മേലും കരുണയായിരിക്കണമേ” എന്ന് പത്തു പ്രാവശ്യം ആവർത്തിക്കുന്നു.
നമസ്കാരത്തിന്റെ നിയോഗം നിങ്ങൾക്ക് ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. ഉദാഹരണത്തിന്, ‘ഞങ്ങളുടെമേലും ലോകം മുഴുവൻറെ മേലും കരുണയായിരിക്കണമേ’ എന്നതിന് പകരം, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയും, വൈദികർക്ക് വേണ്ടിയും, മനസ്തപിക്കാത്ത പാപികൾക്ക് വേണ്ടിയും എന്നൊക്കെ മാറ്റിച്ചൊല്ലാവുന്നതാണ്.
Novena to Our Lady of Perpetual Helpനിത്യസഹായ മാതാവിന്റെ നൊവേന
പ്രാരംഭ ഗാനം
നിത്യസഹായമാതേ പ്രാർത്ഥിക്ക
ഞങ്ങൾക്കായി നീ
നിൻമക്കൾ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹനാഥേ
(മൂന്നുപ്രാവശ്യം)
(മുട്ടുകുത്തുന്നു)
വൈദികൻ: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.
ജനങ്ങൾ: ഞങ്ങൾ ഇന്ന് അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. അങ്ങ് ഞങ്ങൾക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന എല്ലാ നന്മകൾക്കായും ഞങ്ങൾ ദൈവത്തിന് കൃതജ്ഞതയർപ്പിക്കുന്നു. നിത്യസഹായമാതാവേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേർക്കുള്ള സ്നേഹം ഞങ്ങൾ പ്രകടിപ്പിച്ചുകൊള്ളാമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
വൈദികൻ: ദൈവസന്നിധിയിൽ ശക്തിയുള്ള നിത്യസഹായമാതാവേ ഈ നന്മകൾ ഞങ്ങൾക്കായി നീ വാങ്ങിത്തരണമേ.
ജനങ്ങൾ: പ്രലോഭനങ്ങളിൽ വിജയം വരിക്കുന്നതിനുള്ള ശക്തിയും, ഈശോമിശിഹായോടുള്ള പരിപൂർണ്ണ സ്നേഹവും നന്മരണവും വഴി അങ്ങയോടും അങ്ങേ തിരുക്കുമാരനോടുംകൂടെ നിത്യമായി ജീവിക്കുന്നതിന് ഞങ്ങൾക്കിടയാകട്ടെ.
വൈദികൻ: നിത്യസഹായമാതാവേ!
ജനങ്ങൾ: ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമൂഹ പ്രാർത്ഥന
വൈദികൻ: മിശിഹാ കർത്താവേ അങ്ങേ മാതാവായ മറിയത്തിന്റെ അപേക്ഷയാൽ കാനായിൽവച്ച് അങ്ങ് വെള്ളം വീഞ്ഞാക്കിയല്ലോ, ഇപ്പോൾ നിത്യസഹായമാതാവിനെ വണങ്ങുന്നതിനായി ഇവിടെ സമ്മേളിച്ചിരിക്കുന്ന ഈ ദൈവജനത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ യാചനകൾ അങ്ങ് സാധിച്ചുതരികയും ആത്മാർത്ഥമായ ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കുകയും ചെയ്യണമേ.
ജനങ്ങൾ: ഓ! നിത്യസഹായമാതാവേ ഞങ്ങൾ ശക്തിയേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു. അങ്ങ് ജീവിക്കുന്നവരെ പാലിക്കുന്നവളും മരിക്കുന്നവരെ രക്ഷിക്കുന്നവളുമാകുന്നല്ലോ. അങ്ങേ നാമം എപ്പോഴും പ്രത്യേകിച്ചു പരീക്ഷകളിലും മരണസമയത്തും ഞങ്ങളുടെ അധരങ്ങളിൽ ഉണ്ടായിരിക്കും. അങ്ങയുടെ നാമം ഞങ്ങൾക്ക് ശക്തിയും ശരണവുമാകുന്നു. അനുഗൃഹീതയായ നാഥേ ഞങ്ങൾ അങ്ങയെ വിളിക്കുമ്പോഴൊക്കെയും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നാമം ഉച്ചരിക്കുന്നതുകൊണ്ടുമാത്രം ഞങ്ങൾ തൃപ്തരാകുകയില്ല, അങ്ങ് യഥാർത്ഥത്തിൽ ഞങ്ങളുടെ നിത്യ സഹായ മാതാവാകുന്നുവെന്ന് അനുദിന ജീവിതത്തിൽ ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്നതുമാണ്.
വൈദികൻ: ഭൗതികാവശ്യങ്ങൾക്കായി നമുക്കു പ്രാർത്ഥിക്കാം
ജനങ്ങൾ: ഓ! നിത്യസഹായമാതാവേ ഏറ്റം വലിയ ശരണത്തോടെ ഞങ്ങളങ്ങയെ വണങ്ങുന്നു, ഞങ്ങളുടെ അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ അവിടുത്തെ സഹായം ഞങ്ങൾ അപേക്ഷിക്കുന്നു. പരീക്ഷകളും ദുരിതങ്ങളും ഞങ്ങളെ ക്ലേശിതരാക്കുന്നു പ്രതികൂല സാഹചര്യങ്ങളും വേദനാജനകമായ പോരായ്മകളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. എല്ലായിടത്തും ഞങ്ങൾ കുരിശിനെയാണ് അഭിമുഖീകരിക്കുന്നത്. കരുണാർദ്രയായ മാതാവേ ഞങ്ങളിൽ കനിയണമേ, ഞങ്ങളുടെ സങ്കടങ്ങളിൽനിന്നു ഞങ്ങളെ മോചിപ്പിക്കണമേ തുടർന്നു സഹിക്കുവാനാണ് ദൈവതിരുമനസ്സെങ്കിൽ അവ സന്തോഷത്തോടും ക്ഷമയോടും കൂടി സ്വീകരിക്കുവാനുള്ള ശക്തി ഞങ്ങൾക്ക് നൽകണമേ. ഓ! നിത്യസഹായമാതാവേ ഈ വരങ്ങളൊക്കെയും ഞങ്ങളുടെ നന്മകളിൽ ആശ്രയിക്കാതെ അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണംവച്ച് ഞങ്ങൾ അപേക്ഷിക്കുന്നു.
അർത്ഥനകൾ
വൈദികൻ: നമുക്കു പ്രാർത്ഥിക്കാം, ഞങ്ങളുടെ പരിശുദ്ധപിതാവ് (പേര്) മാർപാപ്പായ്ക്കും ഞങ്ങളുടെ മെത്രാന്മാർക്കും വൈദികർക്കും, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാർക്കും ജനങ്ങൾക്കും വിജ്ഞാനവും വിവേകവും നൽകണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദികൻ: എല്ലാ മനുഷ്യരും സാമൂഹ്യസമാധാനത്തിലും മതൈക്യത്തിലും സ്നേഹസഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നൽകണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദികൻ: ഈ നൊവേനയിൽ സംബന്ധിക്കുന്ന യുവതിയുവാക്കന്മാർക്ക് പരിശുദ്ധാരൂപിയുടെ തുണയിൽ അവരുടെ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനുള്ള അനുഗ്രഹം നൽകണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദികൻ: ഈ നൊവേനയിൽ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനൊത്തവണ്ണം അവരുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും, രോഗികൾ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള അനുഗ്രഹം നൽകണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദികൻ: ഞങ്ങളുടെ ഇടയിൽനിന്നു വേർപിരിഞ്ഞുപോയ നവനാൾ ഭക്തരുടെയും എല്ലാ വിശ്വാസികളുടെയും ആത്മാക്കൾക്ക് നിത്യവിശ്രമം നൽകണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദികൻ: ഈ നവനാളിന്റെയും ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പ്രത്യേക നിയോഗങ്ങൾക്ക് മാർഗ്ഗനിർദ്ദേശവും സഹായവും നൽകണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദികൻ: എല്ലാ മനുഷ്യരും അങ്ങേ ദിവ്യ പ്രകാശം ദർശിക്കുന്നതിനും, അങ്ങേ സ്നേഹതീക്ഷ്ണത അനുഭവിക്കുന്നതിനും അനുഗ്രഹം നൽകണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
വൈദികൻ: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ അർത്ഥനകൾ നിത്യസഹായമാതാവിന് സമർപ്പിക്കാം.
കൃതജ്ഞതാർപ്പണം
വൈദികൻ: പ്രസാദവരത്തിന്റെ നവജീവൻ ഞങ്ങൾക്കു നൽകിയിരിക്കുന്നതിനാൽ കർത്താവേ അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു.
വൈദികൻ: സഭയുടെ കൗദാശിക ജീവിതത്തിൽനിന്നും ഞങ്ങൾ സ്വീകരിക്കുന്ന എല്ലാ നന്മകൾക്കുവേണ്ടിയുള്ള ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു.
വൈദികൻ: ഞങ്ങളുടെ നൊവേന കുടുംബത്തിന് നൽകിയിരിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങൾക്കുംവേണ്ടി ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കണമേ.
ജനങ്ങൾ: കർത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു.
വൈദികൻ: നമുക്കുലഭിച്ച എല്ലാ ഉപകാരങ്ങൾക്കുംവേണ്ടി നിത്യസഹായമാതാവിന് കൃതജ്ഞതയർപ്പിക്കാം (നിശ്ശബ്ദം)
മറിയമേ നിന്റെ ചിത്രത്തിൽ
മറിയമേ നിന്റെ ചിത്രത്തിൽ നിന്നാ
നേത്രങ്ങൾകൊണ്ടു നോക്കുക
നിൻപാദേ ഇതാ നിൻമക്കൾ വന്നു
നിൽക്കുന്നു അമ്മേ കാണുക
മാധുര്യമേറും നിൻനേത്രങ്ങൾ ഹാ!
ശോകപൂർണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങൾകൊണ്ടു
നോക്കുക മക്കൾ ഞങ്ങളെ.
വി. ഗ്രന്ഥപാരായണം
രോഗികൾക്ക് ആശീർവാദം
(മുട്ടുകുത്തുന്നു)
വൈദികൻ: (എഴുന്നേൽക്കുന്നു) നമുക്കു പ്രാർത്ഥിക്കാം
ജനങ്ങൾ: കർത്താവേ ശരീരസ്വാസ്ഥ്യം മൂലം ക്ലേശിക്കുന്ന അങ്ങേ ദാസരെ തൃക്കൺ പാർക്കണമേ, അങ്ങ് സൃഷ്ടിച്ച ആത്മാക്കൾക്ക് ശക്തിയും ജീവനും നൽകണമേ. അങ്ങനെ സഹനംവഴി ഞങ്ങൾ പവിത്രീകൃതരാവുകയും ശുദ്ധരാക്കപ്പെടുകയും അങ്ങേ കാരുണ്യത്താൽ ഞങ്ങൾ വേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ യാചനകളെല്ലാം കർത്താവായ ഈശോമിശിഹാവഴി ഞങ്ങൾക്കു തന്നരുളണമേ. ആമ്മേൻ.
വൈദികൻ: (ജനങ്ങളുടെ നേരെ കൈ വിരിച്ച് പിടിച്ചുകൊണ്ടു) നിങ്ങളെ സംരക്ഷിക്കുവാൻ കർത്താവായ ഈശോമിശിഹാ നിങ്ങളോടു കൂടി ഉണ്ടായിരിക്കട്ടെ നിങ്ങളെ പരിപാലിക്കാൻ അവിടുന്ന് നിങ്ങളിൽ വസിക്കട്ടെ. നിങ്ങളെ നയിക്കുവാൻ അവിടുന്ന് നിങ്ങളുടെ മുൻപിലും നിങ്ങളെ പരിരക്ഷിക്കുവാൻ നിങ്ങളുടെ പിൻപിലും നിങ്ങളെ അനുഗ്രഹിക്കുവാൻ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും നാമത്തിൽ
ജനങ്ങൾ: ആമ്മേൻ.
സമൂഹത്തിന്റെ വിശ്വാസം
വൈദികൻ: നമ്മുടെ സമൂഹത്തിന്റെ വിശ്വാസം നമുക്കേറ്റുപറയാം
ജനങ്ങൾ: ഓ! നിത്യസഹായമാതാവേ അങ്ങ് സമ്പന്നയും ഉദാരമതിയുമാകുന്നു ദൈവം ഞങ്ങൾക്കായി നൽകുന്ന എല്ലാ ദാനങ്ങളും അങ്ങ് വിതരണം ചെയ്യുന്നു, അങ്ങ് പാപികളുടെ പ്രതീക്ഷയാകുന്നു പ്രിയപ്പെട്ട മാതാവേ അങ്ങയുടെ പക്കലേക്ക് തിരിയുന്ന ഞങ്ങളുടെ സഹായത്തിനെത്തണമേ. അങ്ങയുടെ കരങ്ങളിൽ രക്ഷയുണ്ട് ഞങ്ങൾ അങ്ങയുടെ കരങ്ങളിലാകുന്നുവല്ലോ, ഞങ്ങൾ അങ്ങയുടെ മക്കളാകുന്നു പ്രിയം നിറഞ്ഞ മാതേ ഞങ്ങളെ രക്ഷിക്കണമേ, അങ്ങ് ഞങ്ങളെ സംരക്ഷിക്കുന്നുവെങ്കിൽ ഞങ്ങൾക്കൊന്നും ഭയപ്പെടാനില്ല. മിശിഹായിൽനിന്ന് ഞങ്ങൾക്കു പാപമോചനം പ്രാപിച്ചുതരണമേ അങ്ങ് മിശിഹായോടുകൂടിയായിരിക്കുമ്പോൾ സകല നാരകീയ ശക്തികളെക്കാളും ശക്തിയുള്ളവളാകുന്നു അങ്ങയുടെ സമീപത്തുനിന്നുകൊണ്ടു അവിടുത്തെ തിരുക്കുമാരനും ഞങ്ങളുടെ സഹോദരനുമായ ന്യായാധിപനെ അഭിമുഖീകരിക്കുവാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്കു പ്രലോഭനമുണ്ടാകുമ്പോൾ അങ്ങയുടെ സഹായം തേടാതെ നഷ്ടപ്പെട്ട മക്കളായിത്തീരുമോ എന്നതാണ് ഞങ്ങളുടെ ഭയം. ആകയാൽ നിത്യസഹായ മാതാവേ ഞങ്ങൾക്കു പാപങ്ങളുടെ മോചനവും ഈശോയോടുള്ള സ്നേഹവും പ്രസാദവരത്തിൽ അന്ത്യം വരെയുള്ള നിലനിൽപ്പും എപ്പോഴും അങ്ങയുടെ സങ്കേതം തേടുന്നതിനുള്ള അനുഗ്രഹവും പ്രാപിച്ചുതരണമേ.
മറിയ സ്തുതി
(നിൽക്കുന്നു)
വൈദികൻ: എല്ലാ യുഗങ്ങളിലുമുള്ള ക്രിസ്ത്യാനികളോട് ചേർന്നുകൊണ്ടു നമുക്കു മറിയത്തെ പ്രകീർത്തിക്കുകയും അവിടുത്തെ ശക്തിയേറിയ സംരക്ഷണത്തിൽ നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യാം.
ജനങ്ങൾ: നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേൻ.
വൈദികൻ: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
ജനങ്ങൾ: സർവ്വേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വൈദികൻ: നമുക്കു പ്രാർത്ഥിക്കാം, കർത്താവായ ഈശോയേ അങ്ങയുടെ മാതാവായ മറിയത്തെ എപ്പോഴും സഹായമരുളുവാൻ സന്നദ്ധതയുള്ള ഒരമ്മയായി ഞങ്ങൾക്ക് അങ്ങ് നൽകിയല്ലോ, ആ അമ്മയുടെ അത്ഭുതചിത്രം വണങ്ങുകയും അവളുടെ മാതൃസഹായം ഉത്സാഹപൂർവം തേടുകയും ചെയ്യുന്ന ഞങ്ങൾ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാൻ ഇടയാക്കണമെന്ന് നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
ജനങ്ങൾ: ആമ്മേൻ.
മറിയമേ നിന്റെ നിത്യസഹായം
മറിയമേ നിന്റെ നിത്യസഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോർത്തുനീ ഞങ്ങൾതൻ പ്രാർത്ഥന
ഒക്കെയും കേൾക്കണമേ.
ഭാഗ്യവിഹീനരെ നിത്യവും കാത്തിടാൻ
കെൽപ്പെഴും താങ്ങായ് നിന്നെ
നിൻപുത്രനേൽപ്പിച്ചു ഭാരമതേറ്റ നീ
ഞങ്ങളെ കാത്തിടണേ.
ആശീർവാദം
ആമ്മേൻ
നിത്യസഹായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
Open PDFCheriya Oppeeseചെറിയ ഒപ്പീസ്Prayer for the faithful departed
ശുശ്രൂ. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി. നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമി. കരുണയുള്ള കര്‍ത്താവേ, കരയുന്നവര്‍ നിന്നെ വിളിക്കുകയും സങ്കടപ്പെടുന്നവര്‍ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാല്‍ നിന്റെ ദാസനെ / ദാസിയെ / ദാസരെ ആശ്വസിപ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ. ആമ്മേൻ.
“എന്റെ കര്‍ത്താവേ, നിന്നെ ഞാന്‍ പ്രകീര്‍ത്തിക്കും.”
മഹിമയൊടന്തിമവിധിനാളില്
കര്‍ത്താവേ നീയണയുമ്പോള്‍
കരുണയൊടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ.
“കര്‍ത്താവേ, നിന്നെ ഞാനാശ്രയിച്ചു.”
കര്‍ത്താവേ നിന് കുരിശിനെ ഞാ-
നാരാധിച്ചു വണങ്ങുന്നു
അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം
രക്ഷയുമുയിരും നല്കുന്നു.
“ആകാശവും ഭൂമിയും നിന്റേതാകുന്നു”
ആകാശവുമീഭൂതലവും
താവകമല്ലോ കര്‍ത്താവേ
ജീവിക്കുന്നവനഭയം നീ
നല്കണമേ, മൃതനായുസ്സും.
“അവരാനന്ദകീര്‍ത്തനങ്ങള്‍ പാടും.”
മൃതരാം നരരുടെ പാപങ്ങള്‍
മായ്ക്കണമേ നിന് കൃപയാലേ
മാമ്മോദീസാ വഴിയങ്ങേ
സുതരാണവരെന്നോര്‍ക്കണമേ.
“അവന്റെ സന്തോഷത്തിലവരാനന്ദിക്കും.”
കര്‍ത്താവേ, നിന് ശോണിതവും
ദിവ്യശരീരവുമറിവോടെ
ഉള്‍ക്കൊണ്ടവരാം നിന് സുതരെ
നിത്യവിരുന്നില്‍ ചേര്‍ക്കണമേ.
“അവരിലാരും അവശേഷിച്ചില്ല.”
മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു
കാഹളനാദം കേള്‍ക്കുമ്പോള്‍
മൃതരില്‍ ജീവനുദിക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ബാവാ പുത്രന് റൂഹായേ
മൃതനാമെന്നില്‍ കനിയേണം
ജീവന് നല്കി മഹോന്നതമാം
പ്രഭയുടെ നാട്ടില്‍ ചേര്‍ക്കേണം.
ആദിമുതല് എന്നേക്കും ആമേൻ.
തെളിവായെന്നുടെ നാഥാ നിന്
തിരുമിഴിയെല്ലാം കാണുന്നു
നിരവധിയാമെന്‍ പാപങ്ങള്‍
നിരയായെണ്ണി വിധിക്കല്ലേ.
ശുശ്രൂ. നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാർമി. കര്‍ത്താവേ, നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യുമാറാകട്ടെ. മഹനീയമായ നിന്റെ ത്രിത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ. ആമ്മേൻ, കര്‍ത്താവേ, അനുഗ്രഹിക്കണമേ.
കാർമി. കര്‍ത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യര്‍ഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ. ആമ്മേൻ.
(കുര്‍ബാന കഴിഞ്ഞ ഉടനെയാണെങ്കില്‍)
കാർമി. കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമൊടേ, ദാസന് ചെയ്യും
ബലിയെന്‍നാഥാ, തിരുസന്നിധിയില്‍
സമൂ. കൈക്കൊള്ളണമേ…
കാർമി. പൂര്വന്മാരാം നോഹ് അബറാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയര്‍ തന്
പരിപാവനമാം ബലികള്‍ പോലെ.
(ഹന്നാൻ വെള്ളം തളിക്കുന്നു)
സമൂ. കൈക്കൊള്ളണമേ…
കാർമി. പുരുവത്സലരാം ശ്ലീഹരുമൊരുപോല്‍
വിനയാന്വിതരായ് തവ സന്നിധിയില്‍
ചെയ്തൊരു നവമാം ബലിപോല്‍ നാഥാ.
സമൂ. കൈക്കൊള്ളണമേ…
(മറ്റവസരങ്ങളില്‍)
കാർമി. ഉന്നതനൃപനാം മിശിഹാ നാഥാ
മൃതരെല്ലാരും മിന്നിവിളങ്ങും
വദനമൊടുണരാന്‍ വരമരുളേണം.
സമൂ. ഉന്നതനൃപനാം….
കാർമി. വിധിയുടെ നാളില്‍ വിജയപ്രഭയില്‍ വിണ്ടലമെങ്ങും പൊങ്ങിമുഴങ്ങും
കാഹളനാദം പൂജിതമല്ലോ.
(ഹന്നാൻ വെള്ളം തളിക്കുന്നു)
സമൂ. ഉന്നതനൃപനാം….
കാർമി. അന്ത്യമെഴാത്തോരവികലമോദം
നുകരാന്‍ മൃതരെ മഹിമാവൊഴുകും
മണവറയിങ്കല്‍ ചേര്‍ക്കണമീശോ.
സമൂ. ഉന്നതനൃപനാം….
ശുശ്രൂ. കര്‍ത്താവേ, അഗാധത്തില്‍നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.
കാർമി. കര്‍ത്താവേ, അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു.
സമൂ. കര്‍ത്താവേ, എന്റെ ശബ്ദം കേള്‍ക്കണമേ.
കാർമി. എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ.
സമൂ. കര്‍ത്താവേ, നീ പാപങ്ങളെല്ലാം ഓര്‍ത്തിരിക്കുമെങ്കില്‍ ആര്‍ക്കു രക്ഷയുണ്ടാകും?
കാർമി. എന്തുകൊണ്ടെന്നാല്‍ പാപമോചനം നിന്റെ പക്കല്‍ നിന്നാകുന്നുവല്ലോ.
സമൂ. കര്‍ത്താവില്‍ ഞാന്‍ ശരണപ്പെടുന്നു.
കാർമി. എന്റെ പ്രതീക്ഷ അവന്റെ വാഗ്ദാനത്തിലാകുന്നു.
സമൂ. പുലരിയാകാന്‍ കാത്തിരിക്കുന്ന കാവല്ക്കാരെപ്പോലെ കര്‍ത്താവേ, നിന്നെ ഞാന്‍ കാത്തിരിക്കുന്നു.
കാർമി. പുലരിയാകാന്‍ കാത്തിരിക്കുന്ന കാവല്ക്കാരെപ്പോലെ ഇസ്രായേലും കര്‍ത്താവിനെ കാത്തിരിക്കുന്നു.
സമൂ. എന്തുകൊണ്ടെന്നാല്‍ അവന് കരുണയുള്ള വനാകുന്നു.
കാർമി. പൂര്‍ണ്ണമായ രക്ഷയും അവന്റെ പക്കലാകുന്നു.
സമൂ. ഇസ്രായേലിനെ അതിന്റെ പാപങ്ങളില്‍നിന്നെല്ലാം അവന് രക്ഷിക്കും.
കാർമി. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ. ആദിമുതല് എന്നേക്കും ആമ്മേൻ.
ശുശ്രൂ. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി. നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നാേടുകൂടെ.
കാർമി. സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്റെ ദാസനെ / ദാസിയെ / ദാസരെ വിളിക്കുകയും നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ. ആമ്മേൻ, കര്‍ത്താവേ, അനുഗ്രഹിക്കണമേ.
കാർമി. കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്ം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്ം പരിപാലിക്കണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ നീ മഹിമയോടുകൂടി ഉയിര്‍പ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ. ആമ്മേൻ, കര്‍ത്താവേ, അനുഗ്രഹിക്കണമേ.
കാർമി. സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടുകൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്നിന്നുയിര്ക്കുകയും, ദുഷ്ടജനങ്ങള് നീതിമാന്മാരില്നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍, നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ത്തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഞങ്ങളുടെ ഈ സഹോദരനെ / സഹോദരിയെ / സഹോദരരെ നീ സ്വീകരിക്കണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂ. ആമ്മേൻ.
Open PDFHouse Blessingവീട് വെഞ്ചരിപ്പ് (സാധാരണ ക്രമം)Ordinary form
(പ്രാർത്ഥനക്കായി ഒരുമിച്ചു ചേരുന്നിടത്തുനിന്നോ, രൂപക്കൂടിന്റെ മുൻപിൽനിന്നോ അല്ലെങ്കിൽ തിരുഹൃദയ രൂപം സ്ഥാപിച്ചിരിക്കുന്നിടത്തു നിന്നോ ആരംഭിക്കുന്നു)
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ
സമൂ: ആമ്മേൻ
കാർമ്മി സമൂ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഈ ഭവനത്തേയും ഇതിലെ നിവാസികളെയും + ആശീർവദിക്കണമേ. ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഇവരെ കാത്തുരക്ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ
സങ്കീർത്തനം
കാർമ്മി: സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ഭവനം എത്ര മനോഹരമാകുന്നു.
സമൂ: അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ എത്ര ഭാഗ്യവാന്മാരാകുന്നു.
കാർമ്മി: അന്യസ്ഥലത്തു ആയിരം ദിവസത്തേക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരുദിവസം കൂടുതൽ അഭികാമ്യമാണല്ലോ.
സമൂ: ദുഷ്ടന്മാരുടെ കൂടാരങ്ങളേക്കാൾ ദൈവഭവനത്തിന്റെ വാതിൽപ്പടി ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ
ശുശ്രൂഷി: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഈജിപ്തിലെ അടിമത്തത്തിൽ വച്ച് ഇസ്രായേൽക്കാരുടെ കുടുംബങ്ങളെ അപകടങ്ങളിൽനിന്നും രക്ഷിച്ച കാരുണ്യവാനായ കർത്താവേ, ഈ കുടുംബത്തെ + ആശീർവദിക്കണമേ. അങ്ങയുടെ തിരുസഭയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രധാന ഘടകം കുടുംബമാകയാൽ പൈതൃകമായ അനുഗ്രഹം നൽകി ഇതിനെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ ഈ ഭവനം അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ. നസ്രസ്സിലെ തിരുകുടുംബം പോലെ ഇത് സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു ഭവനമായി തീരട്ടെ. സന്തോഷത്തിലും സന്താപത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ. ശിശുക്കളെ സംരക്ഷിക്കുകയും പരിശുദ്ധരായി വളർന്നുവരുവാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂ: ആമ്മേൻ
(താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് കാർമ്മികൻ പ്രധാന വാതിലിന്റെ മുകൾ ഭാഗത്തു കുരിശുവരക്കുന്നു.)
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ വിശുദ്ധകുരിശിന്റെ അടയാളത്താൽ മുദ്രയിടപ്പെടുന്ന ഈ ഭവനം എന്നേക്കും അനുഗൃഹീതമാകട്ടെ.
സമൂ: ആമ്മേൻ
(കുടുംബങ്ങളുടെ നേരെ തിരിഞ്ഞു കരമുയർത്തി)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിനെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ
(മുറികളിലും പരിസരങ്ങളിലും വെഞ്ചരിച്ച പനിനീർ തളിക്കുന്നു. ഈ സമയം സമൂഹം കർത്താവിന്റെയോ മാതാവിന്റെയോ ലുത്തിനിയ പാടുന്നു)
മാതാവിന്റെ ലുത്തിനിയ
കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്ഠാ ജപം
(കാർമ്മികൻ സമൂഹത്തിനു ചൊല്ലിക്കൊടുക്കുന്നു)
കാർമ്മി: ഈശോയുടെ തിരുഹൃദയമേ, / ഈ കുടുംബത്തെയും, / ഞങ്ങളെ ഓരോരുത്തരേയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. / ഞങ്ങളുടെ ഈ കുടുംബത്തില്‍ / അങ്ങ് രാജാവായി വാഴേണമേ. / ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം / അങ്ങ് തന്നെ നിയന്ത്രിക്കേണമേ. / ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കയും, / ഞങ്ങളുടെ സന്തോഷങ്ങള്‍ / വിശുദ്ധീകരിക്കയും, / സങ്കടങ്ങളില്‍ / ആശ്വാസം നല്‍കുകയും ചെയ്യേണമേ. / ഞങ്ങളില്‍ ആരെങ്കിലും / അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, / ഞങ്ങളോടു ക്ഷമിക്കേണമേ. / ഈ കുടുംബത്തിലുള്ളവരെയും, / ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, / സമൃദ്ധമായി അനുഗ്രഹിക്കേണമേ. / ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ / നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. / ആല്മീയവും ശാരീരികവുമായ / എല്ലാ വിപത്തുകളിലും നിന്ന്, / ഞങ്ങളെ കാത്തുകൊള്ളേണമേ. / സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന് / ഞങ്ങല്‍ക്കെല്ലാവര്‍ക്കും / അനുഗ്രഹം നല്കണമേ. / മറിയത്തിന്റ് വിമല ഹൃദയവും, / മാര്‍ യൌസേപ്പ് പിതാവും, / ഞങ്ങളുടെ പ്രതിഷ്ടയെ / അങ്ങേക്ക് സമര്‍പ്പിക്കുകയും / ജീവിതകാലം മുഴുവനും / ഇതിന്റെ സജീവസ്മരണ / ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. / ആമ്മേൻ
ഈശോയുടെ തിരുഹൃദയമേ, / ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റ് വിമല ഹൃദയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. യൌസേപ്പ് പിതാവേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. മാര്‍ഗരീത്തമറിയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
(അവസാനം കാപ്പി / ഭക്ഷണം ഉണ്ടെങ്കിൽ അത് ആശീർവദിച്ചു വിതരണം ചെയ്യുന്നു)
കാർമ്മി: അനന്തമായ കാരുണ്യത്താൽ ഞങ്ങളെ അനുദിനം പരിപാലിച്ചുകൊണ്ടിരിക്കുന്ന ദൈവമേ, ഈ ഭക്ഷണപാനീയങ്ങൾ ആശീർവദിക്കണമേ. ഇവ ഞങ്ങൾക്ക് ആരോഗ്യവും ബലവും പ്രധാനം ചെയ്യട്ടേ. ഇവയെല്ലാം അങ്ങയുടെ മഹത്വത്തിന് ഉപകരിക്കത്തക്കവിധം ഉപയോഗിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂ: ആമ്മേൻ
(വെഞ്ചരിച്ച പനിനീർ തളിക്കുന്നു)
Open PDFSolemn House Blessingവീട് വെഞ്ചരിപ്പ് (ആഘോഷമായ ക്രമം)Solemn form
(പുരോഹിതൻ ഊറാറ ധരിച്ചു രൂപം സ്ഥാപിച്ചിരിക്കുന്ന മുറിയിൽനിന്നുകൊണ്ട് കുരിശുവരച്ചു പ്രാർത്ഥന ആരംഭിക്കുന്നു. അലങ്കരിച്ച രൂപങ്ങളുടെ മുന്നിൽ ചന്ദനത്തിരികളും മെഴുകുതിരികളും ഒരുക്കി വക്കുന്നു (കത്തിക്കുന്നില്ല))
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ
സമൂ: ആമ്മേൻ
കാർമ്മി: സമൂ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഈ ഭവനത്തേയും ഇതിലെ നിവാസികളെയും + ആശീർവദിക്കണമേ. ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഇവരെ കാത്തുരക്ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ
സങ്കീർത്തനം
കാർമ്മി: സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ഭവനം എത്ര മനോഹരമാകുന്നു.
സമൂ: അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ എത്ര ഭാഗ്യവാന്മാരാകുന്നു.
കാർമ്മി: അന്യസ്ഥലത്തു ആയിരം ദിവസത്തേക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരുദിവസം കൂടുതൽ അഭികാമ്യമാണല്ലോ.
സമൂ: ദുഷ്ടന്മാരുടെ കൂടാരങ്ങളേക്കാൾ ദൈവഭവനത്തിന്റെ വാതിൽപ്പടി ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ
ശുശ്രൂഷി: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: കാരുണ്യവാനായ കർത്താവേ, ഞങ്ങളുടെ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ. ദുഖങ്ങളിൽ ആശ്വാസവും, ആവശ്യങ്ങളിൽ സഹായവും നൽകി എല്ലാദിവസവും ഞങ്ങളോടുകൂടെ വസിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂ: ആമ്മേൻ
(രൂപത്തിന്റെ മുൻപിൽ വച്ചിരിക്കുന്ന നിലവിളക്കു / മെഴുകുതിരി കത്തിച്ചുകൊണ്ട് കാർമ്മികൻ ചൊല്ലുന്നു)
കാർമ്മി: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുകയില്ല.” എന്ന് അരുളിച്ചെയ്ത കർത്താവു ഈ ഭവനത്തിന്റെ പ്രകാശവും ജീവനും ആയിരിക്കട്ടെ.
(അനന്തരം കുടുംബാംഗങ്ങൾ മറ്റു തിരികളും ചന്ദനത്തിരികളും കത്തിക്കുന്നു)
കാർമ്മി: സമൂ:
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാണ് സകലത്തെയും നാഥാ എന്നേക്കും.
സമൂ: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സമൂ: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ
ശുശ്രൂഷി: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂ: ആമ്മേൻ
വേദപുസ്തകവായനകൾ
വിജ്ഞാപനം: തന്റെ ജനമായ ഇസ്രായേൽക്കാരെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുവാൻ ദൈവം നിശ്ചയിച്ചു. എന്നാൽ ഈജിപ്തുകാർ അതിനു വഴങ്ങിയില്ല. അതിനാൽ ഈജിപ്തുകാരെ അവിടുന്ന് ശിക്ഷിക്കുകയും അവരുടെ കടിഞ്ഞൂൽ പുത്രന്മാരെ സംഹരിക്കുകയും ചെയ്തു. ആ സംഹാരത്തിൽ ഇസ്രായേൽക്കാരുടെ ഭവനങ്ങൾക്ക് യാതൊരു ഉപദ്രവവും വരാതെ ദൈവം എങ്ങനെ കാത്തുസൂക്ഷിച്ചു എന്ന് പുറപ്പാടിന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.
ശുശ്രൂഷി: പുറപ്പാടിന്റെ പുസ്തകത്തിൽ നിന്നുള്ള വായന (പുറപ്പാട് പുസ്തകം, അദ്ധ്യായം 12)
കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം. അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും പുരട്ടണം.
ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
സുവിശേഷം
(കാർമ്മികൻ കുടുംബങ്ങൾക്ക് നേരെ തിരിഞ്ഞു നിന്നുകൊണ്ട്)
കാർമ്മി:വിശുദ്ധ ലൂക്ക അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം (ലൂക്ക 19, 1-9)
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന് ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാന്‍ അവന് ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാന്‍വേണ്ടി അവന് മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയ റിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോള്‍ അവന് മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. അവന് തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതു കണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന് പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
പ്രസംഗം
സമൂഹപ്രാർത്ഥന
ശുശ്രൂഷി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഭക്തിയോടും കൂടെ നിന്ന് “കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ” എന്ന് പ്രാർത്ഥിക്കാം.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: അദ്ധ്വാനവും പ്രാർത്ഥനയും വഴി യഥാർത്ഥമായ ക്രിസ്തീയ ജീവിതം നയിച്ചുകൊണ്ട് നിരന്തരം അങ്ങയെ പ്രീതിപ്പെടുത്താൻ
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: അങ്ങയുടെ പുതിയ കല്പന അനുസരിച്ചു ഉപവിയോട് കൂടെ ജീവിക്കാനും പരസ്പരം ക്ഷമിക്കാനും
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: ദരിദ്രരെ സഹായിക്കുവാനും എല്ലാ മനുഷ്യരോടും അനുകമ്പ കാണിക്കുവാനും.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: ജീവിതകർത്തവ്യങ്ങളെല്ലാം കൃത്യമായി നിർവ്വഹിക്കുവാനും അങ്ങയുടെ സ്നേഹത്തിന് അർഹരായിത്തീരാനും.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: സാമ്പത്തികമായ ബുദ്ധിമുട്ടുകളും ജീവിതത്തിലെ മറ്റു ക്ലേശങ്ങളും സന്തോഷപൂർവ്വം സഹിച്ചുകൊണ്ട് അങ്ങയെ പിന്തുടരാൻ.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: തിരുകുടംബത്തിന്റെ മാതൃകയനുസരിച്ചു സമാധാനപൂർവ്വം ജീവിക്കുവാൻ.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: ഭാഗ്യമുള്ള മരണംവഴി അവസാനം അങ്ങയെ പ്രാപിക്കുവാൻ
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഈജിപ്തിലെ അടിമത്തത്തിൽ വച്ച് ഇസ്രായേൽക്കാരുടെ കുടുംബങ്ങളെ അപകടങ്ങളിൽനിന്നും രക്ഷിച്ച കാരുണ്യവാനായ കർത്താവേ, പുതുതായി രൂപംകൊണ്ടിരിക്കുന്ന (ഈ കുടുംബത്തെ) + ആശീർവദിക്കണമേ.
അങ്ങയുടെ തിരുസഭയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രധാന ഘടകം കുടുംബമാകയാൽ പൈതൃകമായ അനുഗ്രഹം നൽകി ഇതിനെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ ഈ ഭവനം അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ. നസ്രസ്സിലെ തിരുകുടുംബം പോലെ ഇത് സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു ഭവനമായി തീരട്ടെ. സന്തോഷത്തിലും സന്താപത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ. ശിശുക്കളെ സംരക്ഷിക്കുകയും പരിശുദ്ധരായി വളർന്നുവരുവാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യണമേ.
പിതാവും + പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂ: ആമ്മേൻ
(താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് കാർമ്മികൻ പ്രധാന വാതിലിന്റെ മുകൾ ഭാഗത്തു കുരിശുവരക്കുന്നു.)
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ വിശുദ്ധകുരിശിന്റെ അടയാളത്താൽ മുദ്രയിടപ്പെടുന്ന ഈ ഭവനം എന്നേക്കും അനുഗൃഹീതമാകട്ടെ.
സമൂ: ആമ്മേൻ
(കുടുംബങ്ങളുടെ നേരെ തിരിഞ്ഞു കരമുയർത്തി)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിനെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ
(കുടുംബാംഗങ്ങളുടെ മേലും, മുറികളിലും, പരിസരങ്ങളിലും, കിണർ, ടാങ്ക് ആദിയായവയിലും വെഞ്ചരിച്ച പനിനീർ തളിക്കുന്നു. ഈ സമയം സമൂഹം കർത്താവിന്റെയോ മാതാവിന്റെയോ ലുത്തിനിയ പാടുന്നു)
മാതാവിന്റെ ലുത്തിനിയ
കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്ഠാ ജപം
(കാർമ്മികൻ സമൂഹത്തിനു ചൊല്ലിക്കൊടുക്കുന്നു)
കാർമ്മി: ഈശോയുടെ തിരുഹൃദയമേ, / ഈ കുടുംബത്തെയും, / ഞങ്ങളെ ഓരോരുത്തരേയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. / ഞങ്ങളുടെ ഈ കുടുംബത്തില്‍ / അങ്ങ് രാജാവായി വാഴേണമേ. / ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം / അങ്ങ് തന്നെ നിയന്ത്രിക്കേണമേ. / ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കയും, / ഞങ്ങളുടെ സന്തോഷങ്ങള്‍ / വിശുദ്ധീകരിക്കയും, / സങ്കടങ്ങളില്‍ / ആശ്വാസം നല്‍കുകയും ചെയ്യേണമേ. / ഞങ്ങളില്‍ ആരെങ്കിലും / അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, / ഞങ്ങളോടു ക്ഷമിക്കേണമേ. / ഈ കുടുംബത്തിലുള്ളവരെയും, / ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, / സമൃദ്ധമായി അനുഗ്രഹിക്കേണമേ. / ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ / നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. / ആല്മീയവും ശാരീരികവുമായ / എല്ലാ വിപത്തുകളിലും നിന്ന്, / ഞങ്ങളെ കാത്തുകൊള്ളേണമേ. / സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന് / ഞങ്ങല്‍ക്കെല്ലാവര്‍ക്കും / അനുഗ്രഹം നല്കണമേ. / മറിയത്തിന്റ് വിമല ഹൃദയവും, / മാര്‍ യൌസേപ്പ് പിതാവും, / ഞങ്ങളുടെ പ്രതിഷ്ടയെ / അങ്ങേക്ക് സമര്‍പ്പിക്കുകയും / ജീവിതകാലം മുഴുവനും / ഇതിന്റെ സജീവസ്മരണ / ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. / ആമ്മേൻ
ഈശോയുടെ തിരുഹൃദയമേ, / ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റ് വിമല ഹൃദയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. യൌസേപ്പ് പിതാവേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. മാര്‍ഗരീത്തമറിയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
(പുതിയ വീടാണെങ്കിൽ വൈദീകൻ രൂപത്തിന്റെ മുൻപിലെ കത്തിച്ച തിരിയിൽ നിന്നും തീ പകർന്നു കുടുംബനാഥയെ ഏല്പിക്കുന്നു. കുടുംബനാഥ കുടുംബാംഗങ്ങളോടൊത്തു പുതിയ അടുപ്പിൽ തീ കത്തിക്കുന്നു. പുതിയ പാത്രത്തിൽ പാൽ തിളപ്പിച്ച് എല്ലാവർക്കും കുറേശ്ശെ നൽകുന്നു)
(കാച്ചിയപാൽ ആദ്യവും അതിനുശേഷം ഭക്ഷണവും ആശീർവദിച്ചു വിതരണം ചെയ്യുന്നു)
ഭക്ഷണം ആശീർവദിക്കാനുള്ള പ്രാർത്ഥന

Open PDF